അയര്‍ലണ്ടിന്റെ സമ്പത്തിന്റെ നാലിലൊന്നും ഒരു ശതമാനം ആളുകളുടെ കൈയ്യില്‍

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ സമ്പത്തിന്റെ നാലിലൊന്നും ജനസംഖ്യയുടെ ഒരു ശതമാനം സ്വന്തമാക്കി വെച്ചിരിക്കുകയാണെന്ന് ഓക്സ്ഫാം റിപ്പോര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. ഏറ്റവും സമ്പന്നരായ ഇവര്‍ 232 ബില്യണ്‍ യൂറോയിലധികമാണ് കൈയ്യാളുന്നതെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.ജനസംഖ്യയുടെ 50ശതമാനം ദരിദ്രരേക്കാള്‍ സമ്പത്ത് രാജ്യത്തെ രണ്ട് ധനികര്‍ക്കുണ്ടെന്നും ഗവേഷണം കാണിക്കുന്നു. 15 ബില്യണ്‍ യൂറോയാണ് ഇവര്‍ക്കുള്ളത്.പ്രതിദിനം 800 മില്യണ്‍ ആളുകള്‍ പട്ടിണി കിടക്കുന്ന ലോകത്താണ് ഈ സമ്പത്ത് കണക്കുകള്‍ ഞെട്ടലുണ്ടാക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Advertisment

publive-image

അയര്‍ലണ്ടിന്റെ ഓരോ 93 യൂറോയുടെയും മൂന്നിലൊന്നും ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിലേയ്ക്കാണ് എത്തിയതെന്ന് പഠനം വ്യക്തമാക്കുന്നു. 50ശതമാനത്തില്‍ താഴെയുള്ളവരിലേയ്ക്ക് ഇതിന്റെ 50%വും പോയെന്നും പഠനം പറയുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏറ്റവും സമ്പന്നരായ ഒരു ശതമാനം പേര്‍ രാജ്യത്തെ 50%ത്തേക്കാള്‍ 70 മടങ്ങ് കൂടുതല്‍ സമ്പത്തുണ്ടാക്കിയതായി ഓക്സ്ഫാം പഠനം സാക്ഷ്യപ്പെടുത്തുന്നു.കഴിഞ്ഞ പത്തുവര്‍ഷത്തതിനുള്ളിലാണ് രാജ്യത്തെ ഈ രണ്ട് വിഭാഗങ്ങളും തടിച്ചുകൊഴുത്തത്.ഈ കാലയളവില്‍ ഇവരുടെ എണ്ണം ഇരട്ടിയിലധികമായി വര്‍ധിച്ചെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.അയര്‍ലണ്ടിലെ 1,435 വ്യക്തികള്‍ 47 മില്യണിലധികം സമ്പാദ്യമുള്ളവരാണ്.20,575 പേര്‍ക്ക് 4.7 മില്യണിലധികവും സമ്പാദ്യമുണ്ടെന്നും പഠനം പറയുന്നു.

ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയതാണ് ഈ അന്താരാഷ്ട്ര റിപ്പോര്‍ട്ട്. കാല്‍ നൂറ്റാണ്ടത്തെ കണക്കുകള്‍ നിരത്തിക്കൊണ്ടാണ് സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്നുവെന്നും അതി സമ്പന്നരുടെ അതിജീവനം’ എന്ന തലക്കെട്ടിലുള്ള പഠനം സാക്ഷ്യപ്പെടുത്തുന്നത്.

സമ്പത്തിന്റെ മൂന്നില്‍ രണ്ടും 10% ആളുകളില്‍

രാജ്യത്തിന്റെ സമ്പത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും 10% ആളുകളിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 547 ബില്യണ്‍ യൂറോയാണ് ഇവര്‍ കൈയ്യാളിയിട്ടുള്ളത്.ഐറിഷ് സമൂഹത്തിലെ 50%ആളുകള്‍ക്കമുമായുള്ളത് സമ്പത്തിന്റെ ഒരു ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്തെ എട്ട് സമ്പന്നര്‍ക്ക് ഒരു ബില്യണ്‍ യൂറോയില്‍ കൂടുതല്‍ സമ്പാദ്യമുണ്ടെന്ന് ഗവേഷണം കണ്ടെത്തി.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സമ്പത്തില്‍ ചെറിയ കുറവുണ്ടായെന്നും ഫോര്‍ബ്സ്, ക്രെഡിറ്റ് സ്യൂസ്, വെല്‍ത്ത്-എക്സ് എന്നിവയില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പഠനം വെളിപ്പെടുത്തുന്നു.

പെരുകുന്ന സമ്പത്തും ഉയരുന്ന ദാരിദ്ര്യവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും അതിന്റെ തെളിവാണ് അയര്‍ലണ്ടിന്റെ സാമ്പത്തിക വ്യവസ്ഥയെന്ന് ഓക്സ്ഫാം അയര്‍ലന്‍ഡ് സി ഇ ഒ ജിം ക്ലാര്‍ക്കന്‍ പറഞ്ഞു.

സമ്പന്നതയുടെ ഞെട്ടിക്കുന്ന കൂടുതല്‍ കണക്കുകള്‍

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, ലോക ജനസംഖ്യയുടെ അതിസമ്പന്നരായ ഒരു ശതമാനം ആളുകള്‍ മറ്റ് മനുഷ്യരാശികളെല്ലാം ചേര്‍ന്ന് സമ്പാദിച്ചതിന്റെ ഇരട്ടിയോളം സമ്പത്ത് സ്വന്തമാക്കിയെന്ന് ഓക്സ്ഫാം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ശതകോടീശ്വരന്മാരുടെ ഭാഗ്യം പ്രതിദിനം 2.7 ബില്യണ്‍ ഡോളര്‍ എന്ന നിലയിലാണ് വര്‍ധിക്കുന്നത്.ഫുഡ് ആന്‍ഡ് എനര്‍ജി കമ്പനികള്‍ 2022ല്‍ അവരുടെ ലാഭം ഇരട്ടിയിലധികം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.ഇതിലൂടെ സമ്പന്നരായ അതിന്റെ ഓഹരി ഉടമകള്‍ക്ക് 257 ബില്യണ്‍ യൂറോ സമ്പാദിച്ചു.

സമ്പന്നനായ ഒരു വ്യക്തിക്ക് ഒന്നോ രണ്ടോ ആയുസ്സ് മുഴുവന്‍ ചെലവഴിച്ചാലും തീരാത്തത്ര സമ്പത്തുണ്ടെന്നു റിപ്പോര്‍ട്ട് പറയുന്നു.ഉയര്‍ന്ന നികുതികളും താല്‍ക്കാലിക വിന്‍ഡ്ഫാള്‍ ടാക്സുകളും ഉപയോഗിച്ച് അതിസമ്പന്നരില്‍ നിന്നും കൂടുതല്‍ തുക ഈടാക്കുന്നതിനുള്ള അന്താരാഷ്ട്ര സമീപനമുണ്ടാകണമെന്ന് ഓക്സ്ഫാം പഠനം ആവശ്യപ്പെടുന്നു.

Advertisment