Advertisment

റോഡ് സേഫ്ടി അതോറിറ്റിയുടെ വാഗ്ദാനം പാഴ് വാക്കായി; ആര്‍ക്കും സൗജന്യ ടെസ്റ്റ് ലഭിച്ചില്ല

author-image
athira kk
New Update

ഡബ്ലിന്‍ : വാഹന ടെസ്റ്റിന് നിശ്ചിത കാലയളവിനേക്കാള്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വന്നാല്‍ ഉപഭോക്താവിന് സൗജന്യ എന്‍ സി ടി ടെസ്റ്റ് അനുവദിക്കുമെന്ന റോഡ് സേഫ്ടി അതോറിറ്റിയുടെ വാഗ്ദാനം പാഴ് വാക്കായി.കഴിഞ്ഞ വര്‍ഷം ഒരാള്‍ക്കുപോലും സൗജന്യ ഓഫര്‍ ലഭിച്ചില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisment

publive-image

കാലതാമസം തുടര്‍ക്കഥയായെങ്കിലും ഒരാള്‍ക്കു പോലും ഈ സൗജന്യ ഓഫര്‍ ലഭിച്ചില്ല.അതോറിറ്റിയുടെ വെബ്‌സൈറ്റിലും എന്‍ സി ടി ചാര്‍ട്ടറിലുമെല്ലാം ഓഫര്‍ തിളങ്ങുന്നുണ്ട്. ടെസ്റ്റിനുള്ള പരമാവധി കാത്തിരിപ്പ് സമയം 29 ദിവസമാണ്. എന്നാല്‍ പല ഡ്രൈവര്‍മാരും മാസങ്ങളായി ടെസ്റ്റിന് കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ആര്‍ക്കും ഈ സൗജന്യം ലഭിക്കുന്നില്ലെന്നാണ് അനുഭവം. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നടക്കം ഇതിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

എന്‍ സി ടിയ്ക്ക് 28 ദിവസത്തിനുള്ളില്‍ അപ്പോയിന്റ്‌മെന്റ് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ സൗജന്യമായി ടെസ്റ്റിന് അനുമതി നല്‍കുമെന്നായിരുന്നു അതോറിറ്റിയുടെ വാക്ക്. 28 ദിവസത്തിനുള്ളില്‍ അപ്പോയിന്റ്‌മെന്റ് നല്‍കാന്‍ കഴിയാത്തവര്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ സൗജന്യ ടെസ്റ്റ് നല്‍കുമെന്ന് എന്‍ സി ടി കസ്റ്റമര്‍ ചാര്‍ട്ടറിലും വ്യക്തമാക്കുന്നുണ്ട്. അതോറിറ്റിയുടെ ഓണ്‍ലൈനിലും സൗജന്യ ടെസ്റ്റുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്.ഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കും നാല്, അഞ്ച് ആഴ്ചകള്‍ക്കുള്ളിലാണ് അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കുന്നത്.മറ്റു ചിലര്‍ക്ക് അപ്പോയിന്റ്‌മെന്റിന് ഇതിലുമേറെ സമയമെടുക്കുന്നുണ്ട്.

2022ഒക്ടോബറിലാണ് സൗജന്യ ടെസ്റ്റ് ഓഫര്‍ വീണ്ടും അവതരിപ്പിച്ചത്.ഇതിന്റെ പൂര്‍ണ്ണ ചെലവുകളും ടെസ്റ്റ് ഏറ്റെടുത്ത കരാറുകാരനായിരിക്കും വഹിക്കുകയെന്നും അതോറിറ്റി പറഞ്ഞിരുന്നു.എന്‍സിടി സൗജന്യ ടെസ്റ്റുകളെന്ന ഓഫര്‍ പാലിക്കണമെന്ന് ഫിനഫാള്‍ ഗതാഗത വക്താവും പാര്‍ലമെന്ററി സമിതി അംഗവുമായ ജയിംസ് ഒ കോണര്‍ ആവശ്യപ്പെട്ടു.

Advertisment