Advertisment

തിരഞ്ഞെടുപ്പ് ചെലവുകളില്‍ കുടുങ്ങി മന്ത്രി പാസ്‌കല്‍ ഡോണോ…

author-image
athira kk
New Update

ഡബ്ലിന്‍: തിരഞ്ഞെടുപ്പ് ചെലവിനെ സംബന്ധിച്ച കണക്കുകളില്‍ കുടുങ്ങി പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി പാസ്‌കല്‍ ഡോണോ. ഒരു വ്യവസായിയാണ് മന്ത്രിയുടെ ചെലവുകള്‍ വഹിച്ചതെന്നും ഇദ്ദേഹത്തിന് എല്‍ ഡി എയില്‍ നിയമനം നല്‍കിയെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.

Advertisment

publive-image

പാസ്‌കല്‍ ഡോണോയുടെ 2016ലെ തിരഞ്ഞെടുപ്പ് ചെലവുകളെക്കുറിച്ചുള്ള തര്‍ക്കമാണ് മന്ത്രിയെയും സര്‍ക്കാരിനെയും കുഴപ്പത്തിലാക്കുന്നത്. ഇതുസംബന്ധിച്ച സ്റ്റാന്റേഡ്സ് ഇന്‍ പബ്സിക് ഓഫീസ് ആന്റ് എതിക്സ് ലെജിസ്ലേഷന്‍(സിപോ)ന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് അയര്‍ലണ്ടിന്റെ രാഷ്ട്രീയ ലോകം.ഈ വിവാദത്തില്‍ നിന്നും മന്ത്രിക്ക് അങ്ങനെ ഒഴിവാകാനാവില്ലെന്ന് വ്യക്തമാക്കി സിന്‍ ഫെയന്‍ രംഗത്തുവന്നിട്ടുണ്ട്.

ഈ പ്രശ്നത്തിന്റെ പേരില്‍ സിപോയുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം ഉള്‍പ്പടെയുള്ള എല്ലാ കാര്യങ്ങളില്‍ നിന്നും മന്ത്രി സ്വയം ഒഴിവായി നില്‍ക്കുകയാണ്. ഫിന ഫാളില്‍ നിന്നും ഇതുവരെയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നതാണ് സര്‍ക്കരിനുള്ള ഏക ആശ്വാസം.

ഡബ്ലിന്‍ സെന്‍ട്രല്‍ ടിഡിയാണ് ഡോണോ. മന്ത്രിയുടെ സഹപ്രവര്‍ത്തകനായ ജൂനിയര്‍ മന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് കഴിഞ്ഞയാഴ്ചയില്‍ മന്ത്രി പദവി രാജിവെച്ചിരുന്നു.

140 യൂറോ ചിലവില്‍ ഒരു വാഹനത്തിന്റെ ഉപയോഗവും പോസ്റ്ററുകളും മറ്റും പതിപ്പിക്കുന്നതിനായി ജോലി ചെയ്ത ആറ് പേരുടെ വേതനമായ 957 യൂറോയും ഉള്‍പ്പെട്ട കണക്കു തിരഞ്ഞെടുപ്പ് അധികൃതര്‍ക്ക് നല്‍കാന്‍ മന്ത്രി പരാജയപ്പെട്ടെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്.എന്നാല്‍ ഈ വിവാദം അവിടം കൊണ്ട് തീരുന്നില്ലെന്ന് പ്രതിപക്ഷം വിശദീകരിക്കുന്നു.

വ്യവസായിയായ മീഹോള്‍ സ്റ്റോണ്‍ ആണ് ഡോണോയുടെ വാഹനത്തിന്റെയും തൊഴിലാളികളെ വാടകയ്‌ക്കെടുത്തതിന്റെയും കണക്കുകള്‍ നല്‍കിയതെന്നും സിന്‍ ഫെയ്ന്‍ വക്താവ് ആരോപിച്ചു.മീഹോള്‍ സ്റ്റോണിന് പിന്നീട് ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സിയിലേക്ക് (എല്‍ ഡി എ) നിയമനം ലഭിച്ചു. ഇതിതില്‍ പങ്കില്ലെന്ന് ഡോണോയുടെ വക്താവ് മൈയാഡ് ഫാരെല്‍ ആരോപിക്കുന്നു.

2019ല്‍ അന്നത്തെ ഭവന മന്ത്രി ഓവന്‍ മര്‍ഫിയാണ് സ്റ്റോണിന് നിയമനം നല്‍കിയത്. ഇദ്ദേഹത്തിന് 15,750 യൂറോ ശമ്പളത്തിന് അര്‍ഹതയുണ്ടെങ്കിലും ഇതുവരെ ഇദ്ദേഹം ശമ്പളം വാങ്ങിയിട്ടില്ലെന്നും എല്‍ ഡി എ വക്താവ് വിശദീകരിക്കുന്നു.

‘2019 ജനുവരിയില്‍ ഏജന്‍സി രൂപീകരിച്ചതു മുതല്‍ ഇദ്ദേഹം എല്‍ ഡി എ ബോര്‍ഡിലുണ്ട്. 2021ല്‍ എല്‍ ഡി എ നിയമം പ്രാബല്യത്തില്‍ വന്നതോടെയാണ് 2021 ഡിസംബറില്‍ ഇദ്ദേഹത്തിന് വീണ്ടും നിയമനം ലഭിച്ചത്.മറ്റ് സ്റ്റേറ്റ് ഏജന്‍സികളെപ്പോലെ തന്നെ ബോര്‍ഡിലെ അംഗങ്ങള്‍ക്ക് പ്രതിഫലവും യാത്രാച്ചെലവുകളും മറ്റും ക്ലെയിം ചെയ്യാനും കഴിയും.എന്നാല്‍ ഇതുവരെയും ഈയിനത്തില്‍ സ്റ്റോണ്‍ ഒരു യൂറോ പോലും വാങ്ങിയിട്ടില്ല’ വക്താവ് വ്യക്തമാക്കി.

സിപ്പോയുടെ അധികാരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ കഴിഞ്ഞ ആഴ്ച പാസ്‌കല്‍ ഡോണോ നീക്കം നടത്തിയിരുന്നു. എന്നാല്‍ ജൂനിയര്‍ മന്ത്രി രാജിയുടെയും ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെയും പശ്ചാത്തലത്തില്‍ അത് നടക്കാതെ പോയി.

തിരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച് മന്ത്രി ഡോണോയക്ക് കൃത്യമായ കണക്കുകളുണ്ടെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.സിപ്പോയെ അവരുടെ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നും അതിനായി ഉചിതമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ഗ്രീന്‍ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ കാതറിന്‍ മാര്‍ട്ടിനും ഡോണോയെ പിന്തുണച്ചു രംഗത്തുവന്നിട്ടുണ്ട്.

Advertisment