പമ്പ നവ വത്സരാഘോഷം ഫിലാഡൽഫിയയിൽ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു

author-image
athira kk
New Update

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രെഗത്ഭ മലയാളി അസോസിയേഷൻ ആയ പമ്പയുടെ ക്രിസ്തുമസ് നവ വത്സര ആഘോഷം ഫിലാഡൽഫിയയിൽ പ്രൗഢ ഗംഭീരമായി ആഘോഷിക്കപ്പെട്ടു.

Advertisment

publive-image

പമ്പ പ്രെസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേൽ ചുക്കാൻ പിടിച്ച പരിപാടിയിൽ സെക്രട്ടറി ജോർജ് ഓലിക്കൽ എം സി ആയി പ്രേവർത്തിച്ചു. സുമോദ് നെല്ലിക്കാല സദസിനെ സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ചു. റെവ ഫിലിപ്സ് മോടയിൽ ന്യൂ ഇയർ മെസ്സേജ് നൽകി. ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സുധ കർത്താ, മുൻ ഫിലാഡൽഫിയ ഡെപ്യൂട്ടി മേയർ നീന അഹമ്മദ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സാജൻ വറുഗീസ്, പമ്പ ബിൽഡിംഗ് പ്രൊജക്റ്റ് ചെയർമാൻ അലക്സ് തോമസ്, മോഡി ജേക്കബ്, രാജൻ ശാമുവേൽ, ഫിലിപ്പോസ് ചെറിയാൻ, തോമസ് പോൾ, ജോർജ് ജോസഫ്, എബി മാത്യു എന്നിവർ ആശംസ പ്രെസംഗം നടത്തി.

സുമോദ് നെല്ലിക്കാല കൾച്ചറൽ പ്രോഗ്രാം നിയന്ത്രിച്ചു. ഷീബ എബ്രഹാം, അനൂപ് അനു, രാജു പി ജോൺ, ടിനു ജോൺസൻ, സുമോദ് നെല്ലിക്കാല, ജോയ് തട്ടാർകുന്നേൽ, എബ്രഹാം മേട്ടിൽ എന്നിവരുടെ ഗാനാലാപനങ്ങൾ പരിപാടിക്ക് കൊഴുപ്പേകി. പമ്പയുടെ മെമ്പേഴ്‌സും അഭ്യുദയ കാംഷികളും പങ്കെടുത്ത പരിപാടി തികച്ചും ഉണർവേകുന്നതായിരുന്നു എന്നും ഇതുപോലുള്ള പരിപാടികൾ തിരക്കേറിയ ജീവിതത്തിൽ മാനസീക ഉല്ലാസത്തിനുതകുമെന്നും സദസ് അഭിപ്രായപ്പെട്ടു. വൈസ് പ്രെസിഡൻറ്റ് ജോൺ പണിക്കർ നന്ദി പ്രകാശനം നടത്തി.

Advertisment