ന്യൂയോർക്ക് : അഞ്ചു വയസുകാരിയായ ഇന്ത്യൻ അമേരിക്കൻ പെൺകുട്ടി മയാ പട്ടേലിനെ വെടിവച്ചു കൊന്ന കേസിൽ 35കാരൻ ജോസഫ് ലീ സ്മിത്ത് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. അയാൾക്ക് 40 വർഷം കഠിന തടവ് വരെ ലഭിക്കാം. കോടതി ഫെബ്രുവരി 27നു വിധി പ്രഖ്യാപിക്കും.
/sathyam/media/post_attachments/Brlm90lnkXZpmXfY7Qrf.jpg)
മറ്റൊരാളെ ലക്‌ഷ്യം വച്ച വെടിയുണ്ട ആയിരുന്നു ലൂയിസിയാനയിൽ ഷ്വർപോർട്ടിലെ മോങ്ക് ഹൗസ് ഡ്രൈവിലുള്ള സൂപ്പർ 8 മോട്ടൽ മുറിയുടെ മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മേൽ തറച്ചതെന്നു കോടതി കണ്ടെത്തി. സ്മിത്ത് മറ്റൊരാളുമായി വഴക്കുണ്ടായതിനെ തുടർന്നു തോക്കെടുത്തു വെടി വയ്ക്കുകയായിരുന്നു. 2021 മാർച്ചിൽ ആയിരുന്നു സംഭവം.
മയായുടെ മാതാപിതാക്കൾ വിമൽ-സ്നേഹൽ പട്ടേലുമാർ നടത്തിയിരുന്ന മോട്ടലിൽ ഇളയ കുട്ടിയും ഉണ്ടായിരുന്നു. മയായുടെ തലയിൽ കൊണ്ട വെടിയുണ്ട അമ്മയെയും സ്പർശിച്ചു.
മൂന്നു ദിവസം മരണത്തോടു പൊരുതിയ ശേഷം മാർച്ച് 23 നാണു മയാ കീഴടങ്ങിയത്.