തിരുവനന്തപുരം : സ്ട്രോക്ക് ഒരു ജീവിതശൈലീരോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്.
/sathyam/media/post_attachments/ieIQaqkYYURQUeTTbS6g.jpg)
*അമിത രക്തസമ്മര്‍ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
* പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവ ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം.
* ഹാര്‍ട്ട് അറ്റാക്ക് വന്നവർ , ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവർ, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്ട്രോക്ക് സാധ്യത വളരെ കൂടുതലാണ്.
ചെറുപ്പക്കാരിലും…
ഈയിടെയായി ചെറുപ്പക്കാരിലും സ്ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്.
* പുകവലിയാണ് ഇതില്‍ ഏറ്റവും പ്രധാന കാരണം.അമിതവണ്ണം, മാനസിക സമ്മർദം
* അമിതവണ്ണം, രക്തസമ്മര്‍ദം, മാനസികസമ്മര്‍ദം എന്നിവയും ചെറുപ്പക്കാരില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്.
* ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്ക് സാധ്യത കൂടുതലാണ്.
പാരന്പര്യം
*കുടുംബപരമായി സ്ട്രോക്ക് വരുന്നവരിലും രക്തം കട്ട പിടിക്കുന്നതില്‍ അപാകത ഉണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവരിലും സ്ട്രോക്ക് ചെറുപ്പകാലത്തെ ഉണ്ടാകാം.
സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം?
*ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം
* മുഖത്ത് കോട്ടം
* സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട് * മരവിപ്പ് * ശരീരത്തിന്റെ അസന്തുലിതാവസ്ഥ
* കാഴ്ചശക്തി കുറയുക, അവ്യക്തത
ഇവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ അതും സ്ട്രോക്ക് ലക്ഷണങ്ങളാണ്.
സ്കൂള്‍ തലത്തില്‍ തന്നെ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതു പ്രധാനമാണ്.