വാഷിങ്ടണ്‍: ആഗോള വമ്പന്‍മാരായ മൈക്രോസോഫ്റ്റും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തയാറെടുക്കുന്നതായി സൂചന. ബുധനാഴ്ച ഇതിനുള്ള നടപടിക്രമങ്ങള്‍ ഔദ്യോഗികമായി തുടങ്ങുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
/sathyam/media/post_attachments/qC5rdC62e5fduEkyPFXf.jpg)
ആകെ ജീവനക്കാരില്‍ അഞ്ച് ശതമാനത്തോളം പേരെ പിരിച്ചുവിടാനാണ് ഉദ്ദേശിക്കുന്നത്. ഇവരുടെ എണ്ണം ഏകദേശം 11,000 വരും.
ഹ്യൂമന്‍ റിസോഴ്സ്, എന്‍ജിനീയറിങ് വിഭാഗങ്ങളിലുള്ളവരെയാണ് നടപടി ഏറ്റവും രൂക്ഷമായി ബാധിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കമ്പനി കടുത്ത നടപടികളിലേക്കു കടക്കുന്നത്.
ജൂണ്‍ മുപ്പതുവരെയുള്ള കണക്കുകള്‍ പ്രകാരം 2,21,000 മുഴുവന്‍ സമയ ജീവനക്കാരാണ് മൈക്രോ സോഫ്റ്റിനുള്ളത്. ഇതില്‍ 1,22,000 പേര്‍ യു.എസിലാണുള്ളത്, 99,000 പേര്‍ മറ്റു രാജ്യങ്ങളിലും. നേരത്തെ, ആമസോണും മെറ്റയും ഉള്‍പ്പെടെ നിരവധി ടെക് കമ്പനികള്‍ ജീവനക്കാരെ പിരിച്ചിവിട്ടിരുന്നു.