ബീജിങ്: അറുപതു വര്‍ഷത്തിനിടെ ആദ്യമായി ചൈനയിലെ ജനസംഖ്യയില്‍ കുറവ് രേഖപ്പെടുത്തി. 2021ലെ ജനസംഖ്യയില്‍നിന്ന് എട്ടര ലക്ഷം പേരുടെ കുറവാണ് 2022ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
/sathyam/media/post_attachments/lpEiRmBsZEAokzEqwdDw.jpg)
141.18 കോടിയാണ് ഇപ്പോള്‍ രാജ്യത്തെ ജനസംഖ്യ. ഹോങ്കോങ്ങും മക്കാവോയും വിദേശ താമസക്കാരും ഒഴികെയുള്ള കണക്കാണിത്. 1961ലാണ് മുമ്പ് ഇടിവ് രേഖപ്പെടുത്തിയത്. ചൈന വന്‍തോതില്‍ ക്ഷാമം നേരിട്ട വര്‍ഷമായിരുന്നു അത്.
പ്രതിസന്ധി മുന്നില്‍കണ്ട് മൂന്നു കുട്ടികള്‍വരെ ആകാം എന്ന നിലയില്‍ 2021ല്‍ ചൈനീസ് സര്‍ക്കാര്‍ ജനന നിയന്ത്രണ ചട്ടം ഇളവ് ചെയ്തിരുന്നു. ജനസംഖ്യ പെരുപ്പം നിയന്ത്രിക്കാന്‍ 1979ന്റെ തുടക്കത്തില്‍ ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ "ഒരു കുട്ടിമാത്രം' നയം ഔദ്യോഗികമായി 2016ലാണ് അവസാനിച്ചത്. ഇതിനുശേഷം 2021വരെ ഇരട്ട കുട്ടി നയം ഏര്‍പ്പെടുത്തി.
പുതിയ കണക്കുകളനുസരിച്ച് ഈ വര്‍ഷം തന്നെ ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ മറികടന്ന് ലോകത്ത് ഒന്നാം സ്ഥാനത്തെത്താന്‍ സാധ്യതയുണ്ട്. 140 കോടിയിലധികം വരുന്ന ഇന്ത്യയുടെ ജനസംഖ്യയില്‍ വളര്‍ച്ച തുടരുകയാണ്.