ന്യൂഡല്‍ഹി: യുദ്ധങ്ങളില്‍നിന്നു പാഠം പഠിച്ചെന്നും ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനാണ് ആഗ്രഹമെന്നുമുള്ള പ്രസ്താവന പാക്കിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തിരുത്തി.
/sathyam/media/post_attachments/8R0EUYvtX9TLTMaHpPc3.jpg)
ജമ്മു~കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ 2019ലെ നിയമവിരുദ്ധ നടപടി പിന്‍വലിക്കാതെ ഇന്ത്യയുമായി ചര്‍ച്ച സാധ്യമല്ലെന്നാണ് പുതിയ പ്രസ്താവന.
എന്നാല്‍, ആദ്യത്തെ പ്രസ്താവനയോ തിരുത്തലോ ഇന്ത്യന്‍ ഗവണ്‍മെന്റ് കണക്കിലെടുക്കുക പോലും ചെയ്തിട്ടില്ല. പാകിസ്താന്റെ ഭീകരവാദവും സമാധന ചര്‍ച്ചയും ഒരുമിച്ചു പോകില്ലെന്ന നിലപാടാണ് നേരത്തെ തന്നെ ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്.
കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ യുഎഇയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചയാകാമെന്നായിരുന്നു ഷെരീഫിന്റെ ആദ്യ പ്രഖ്യാപനം. എന്നാല്‍, മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്തിയുള്ള ഒരു ഫോര്‍മുലയ്ക്കും തയാറല്ലെന്ന നിലപാടാണ് പതിറ്റാണ്ടുകളായി ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്.