New Update
ബര്‍ലിന്‍: ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തിലെ റൊയ്ട്ടിലിംഗനിലെ ഒരു നഴ്സിംഗ് ഹോമില്‍ ഉണ്ടായ തീപിടുത്തത്തില്‍ മൂന്നു അന്തേവാസികള്‍ മരിച്ചു.മാനസികരോഗികള്‍ക്കുള്ള ഒരു വൃദ്ധസദനമാണ് തീപിടുത്തത്തെ തുടര്‍ന്ന് മരണക്കെണിയായി മാറിയത്.
Advertisment
മാനസികാസ്വാസ്ഥ്യമുള്ളവരുടെ വൃദ്ധസദനമാണ് ഇത്.പത്തിലധികം പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരമാണ്.
അഗ്നിശമന സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്നു പേരെയും രക്ഷിക്കാനായില്ല. ഏകദേശം 30 പേര്‍ ഈ സ്ഥാപനത്തില്‍ താമസിച്ചിരുന്നതായി പറയപ്പെടുന്നു. തീപിടിത്തമുണ്ടായ ബഹുനില കെട്ടിടത്തില്‍ ഒരുമിച്ച് താമസിക്കുന്ന നിരവധി അപ്പാര്‍ട്ടുമെന്റുകളുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.തീപിടിത്തത്തിന് കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല.