Advertisment

ബോറിസ് പിസ്റേറാറിയസ് പുതിയ ജര്‍മ്മന്‍ പ്രതിരോധ മന്ത്രിയാകും

author-image
athira kk
New Update

ബര്‍ലിന്‍: ബോറിസ് പിസ്റേറാറിയസ് ജര്‍മ്മനിയുടെ പുതിയ പ്രതിരോധ മന്ത്രിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍മറിയിച്ചു. നിലവില്‍ ലോവര്‍ സാക്സണ്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയായ പിസ്റേറാറിയോസ് നിലവില്‍ ലോവര്‍ സാക്സണി സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയാന്തണ്. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് (എസ്പിഡി) പാര്‍ട്ടിയംഗമാണ്.

Advertisment

publive-image

ഒസ്നാബ്രൂക്കില്‍ ജനിച്ച പിസ്റേറാറിയസ് 1990 കളില്‍ അഭിഭാഷകനായിരുന്നു. ലോവര്‍ സാക്സോണിയില്‍ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ്, അദ്ദേഹം ഓസ്നാബ്രൂക്കിന്റെ മേയറായിരുന്നു. ലോവര്‍ സാക്സോണിയിലെ പോലീസ് സേനയെ പുതുക്കുന്നതിലും തീവ്രവാദത്തെ ചെറുക്കുന്നതിന് അതിനെ ശക്തിപ്പെടുത്തുന്നതിലും പിസ്റേറാറിയസ് തന്റെ പ്രവര്‍ത്തനത്തിന് പ്രശസ്തി നേടി.

സംസ്ഥാന ആഭ്യന്തര മന്ത്രിമാരില്‍ "ഏറ്റവും കൂടുതല്‍ കഴിവുള്ളും "സുരക്ഷാ അധികാരികളുമായി നല്ല ബന്ധമുള്ള" ആളാണെന്നും അദ്ദേഹത്തെപ്പറ്റി പരക്കെ അഭിപ്രായമുണ്ട്.

ഉക്രെയ്നിലേക്ക് യുദ്ധ ടാങ്കുകള്‍ അയയ്ക്കാന്‍ ജര്‍മ്മനി കടുത്ത സമ്മര്‍ദ്ദത്തിലായതിനാല്‍, മന്ത്രിസഭയുടെ നിര്‍ണായക സമയത്ത് ക്രിസ്ററീനെ ലാംബ്രെക്റ്റിന്റെ രാജിയെത്തുടര്‍ന്നാണ് പുതിയ മന്ത്രിയെ ചാന്‍സലര്‍ ഷോള്‍സിന് തേടേണ്ടി വന്നത്.

2021~ല്‍ ചാന്‍സലറായപ്പോള്‍ തന്റെ കാബിനറ്റ് ലിംഗസന്തുലിതമായി നിലനിര്‍ത്തുമെന്ന ഷോള്‍സിന്റെ വാഗ്ദാനത്തെ ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം മൂന്ന് വനിതാ പ്രതിരോധ മന്ത്രിമാരുള്ള ഒരു പരമ്പരയും ഇതോടെ അവസാനിപ്പിക്കും.

Advertisment