അയര്‍ലണ്ടില്‍ എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കാന്‍ ഓട്ടോമാറ്റിക് എന്റോള്‍മെന്റ് പദ്ധതി ഉടന്‍

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പെന്‍ഷന്‍ ഓട്ടോമാറ്റിക് എന്റോള്‍മെന്റ് എത്രയും വേഗം സര്‍ക്കാര്‍ നടപ്പാക്കണമെന്ന ആവശ്യവുമായി പെന്‍ഷന്‍ അതോറിറ്റി. ഇന്ന് ഒയിറേച്റ്റാസ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റിയ്ക്ക് മുമ്പില്‍ ഇത് സംബന്ധിച്ച നിരീക്ഷണ റിപ്പോര്‍ട്ട് ,പെന്‍ഷന്‍ അതോറിറ്റി സമര്‍പ്പിക്കും.

Advertisment

publive-image

2024- ഒക്ടോബറില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ ഓട്ടോ-എന്റോള്‍മെന്റ് സ്‌കീമിന്റെ വിശദാംശങ്ങള്‍ പെന്‍ഷന്‍ അതോറിട്ടി ഇതിനകം അംഗീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റും താമസംവിനാ ഇത് അംഗീകരിച്ചു നടപ്പാക്കേണ്ടതുണ്ട്.

23 നും 60 നും ഇടയില്‍ പ്രായമുള്ള തൊഴിലാളികള്‍ക്കൊപ്പം അവരുടെ തൊഴിലുടമയും ,മന്ത്രാലയവും ചേര്‍ന്ന് ധനസഹായം നല്‍കുന്ന ഒരു പെന്‍ഷന്‍ പ്ലാനാണ് രൂപപ്പെടുന്നത്. ജോലിയില്‍ പ്രവേശിക്കുന്ന എല്ലാവരും സ്വയമേവ സൈന്‍ അപ്പ് ചെയ്യെണ്ടതുണ്ട് , എന്നാല്‍ അവര്‍ പിന്നീട് പെന്‍ഷന്‍ പദ്ധതി വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് സ്വയം ഒഴിവാക്കാവുന്നതാണ്.

നിലവില്‍ ഏതെങ്കിലും തൊഴില്‍ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ക്കാണ് പദ്ധതി.

തൊഴിലാളികള്‍ അവരുടെ പെന്‍ഷന്‍ സമ്പാദ്യത്തിലേക്ക് നല്‍കുന്ന വിഹിതം തൊഴിലുടമ മാറ്റിവെയ്ക്കേണ്ടതുണ്ട്.അതോടൊപ്പം തൊഴിലുടമയുടെ വിഹിതവും ,അങ്ങനെ സ്വരൂപിക്കുന്ന ഓരോ 3 യൂറോയ്ക്കും സര്‍ക്കാര്‍ നല്‍കുന്ന 1 യൂറോയുടെ ടോപ്പ്-അപ്പും ചേര്‍ത്താണ് പെന്‍ഷനില്‍ നിക്ഷേപിക്കുക.

പെന്‍ഷന്‍ സ്‌കീം അവതരിപ്പിക്കുന്ന ബില്‍ നിയമനിര്‍മ്മാണത്തിന് മുമ്പുള്ള സൂക്ഷ്മപരിശോധനയ്ക്കായി സോഷ്യല്‍ പ്രൊട്ടക്ഷനിലെ ഒയ്റാച്ച്റ്റാസ് കമ്മിറ്റിയുടെ മുമ്പാകെയാണ് നിലവിലുള്ളത്.

അയര്‍ലണ്ടില്‍ പെന്‍ഷന്‍ കവറേജ് കുറവായ സാഹചര്യം ഒഴിവാക്കാന്‍ പുതിയ പദ്ധതി വഴി സാധിക്കുമെന്ന് ,’ പെന്‍ഷന്‍ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ഡേവിഡ് ബെഗ് വ്യക്തമാക്കി.

പെന്‍ഷന്‍ ഓട്ടോ-എന്റോള്‍മെന്റ് അവതരിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പദ്ധതിയെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന നിലപാടിലാണ് ഇന്‍ഷുറന്‍സ് സര്‍വീസ് ദാതാക്കള്‍. എങ്കിലും സ്വകാര്യ, പൊതുമേഖലയിലെ തൊഴിലാളികള്‍ തമ്മിലുള്ള അസമത്വവും ജനസംഖ്യയിലെ പ്രായമാകുന്നവരുടെ സംഖ്യയിലെ വര്‍ധനവും കണക്കിലെടുത്ത് എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും സര്‍ക്കാര്‍ നായത്തോട് യോജിക്കാനാണ് സാധ്യത.’തൊഴിലാളികള്‍ക്കിടയില്‍ കൂടുതല്‍ പെന്‍ഷന്‍ കവറേജ് ഉറപ്പാക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഓട്ടോമാറ്റിക് എന്റോള്‍മെന്റിനെ പെന്‍ഷന്‍ അതോറിറ്റി ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.

Advertisment