ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിസിസി ഡോക്യുമെന്ററി വിവാദമായതിനു പിന്നാലെ, മോദിക്കു പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്.
/sathyam/media/post_attachments/4kEB98T8vhSycjwxTdcx.jpg)
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഉണ്ടായ ഗുജറാത്ത് കലാപത്തെക്കുറിച്ച് ഡോക്യുമെന്ററിയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ബ്രിട്ടീഷ് ജനപ്രതിനിധി സഭയില്‍ പ്രതിപക്ഷ എം.പി ഇംറാന്‍ ഹുസൈനാണ് ഗുജറാത്ത് വംശഹത്യയിലെ മോദിയുടെ പങ്ക് സംബന്ധിച്ച് യു.കെ. വിദേശകാര്യ ഓഫിസിന് അറിയാമായിരുന്നുവെന്ന ഡോക്യുമെന്ററിയിലെ വാദം ഉന്നയിക്കുകയും ചെയ്തു.
ഇത് സുനക് അംഗീകരിക്കുന്നുണ്ടോ എന്നായിരുന്നു ഹുസൈന്റെ ചോദ്യം. എന്നാല്‍, ഈ വിഷയത്തില്‍ യു.കെ സര്‍ക്കാര്‍ തുടരുന്ന നയം വ്യക്തമാണെന്നും അതില്‍ മാറ്റമില്ലെന്നും സുനക് പ്രതികരിച്ചു. സമുദായങ്ങളെ വേട്ടയാടുന്നത് നമ്മള്‍ അംഗീകരിക്കില്ല. പക്ഷേ, ഈ ആരോപണം അംഗീകരിക്കാനാകുമെന്ന് തോന്നുന്നില്ല. വ്യക്തിപരമായി ആരെയും ആക്ഷേപിക്കാന്‍ പാടില്ലെന്നും സുനാക് പറഞ്ഞു.
ഇതിനിടെ, ബിജെപി നേതാക്കളുടെ ഉള്‍പ്പെടെ പ്രതികരണങ്ങള്‍ സഹിതമാണ് ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നതെന്ന് ബിബിസി വിശദീകരിച്ചു. ഈ വിഷയത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പ്രതികരണവും ആരാഞ്ഞിരുന്നെങ്കിലും മറുപടി കിട്ടിയില്ലെന്നും ബിബിസി അധികൃതര്‍.