ജര്‍മ്മനിയില്‍ വെള്ളിയാഴ്ച തപാല്‍ പണിമുടക്ക്

author-image
athira kk
New Update

ബര്‍ലിന്‍: ജര്‍മ്മനിയില്‍ രാജ്യവ്യാപകമായി തപാല്‍ പണിമുടക്കിന് ഏറ്റവും വലിയ ട്രേഡ് യൂണിയനായ വെര്‍ഡി വ്യാഴാഴ്ച വൈകുന്നേരം മുതല്‍പണി മുടക്കിന് ആഹ്വാനം ചെയ്തു, തപാല്‍ സേവനമായ ഡോയ്റ്റ്ഷെ പോസ്ററിലെ എല്ലാ കത്ത്, പാഴ്സല്‍ കേന്ദ്രങ്ങളിലെയും തൊഴിലാളികള്‍ വെള്ളിയാഴ്ച മുഴുവന്‍ ദിവസവും പണിമുടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ സ്ൈ്രടക്കുകള്‍ ഉണ്ടാകുമെന്ന് വെര്‍ഡി ട്വീറ്ററില്‍ അറിയിച്ചു. യൂണിയനുമായി രണ്ടാംഘട്ട ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരനടപടിക്ക് ആഹ്വാനം.

Advertisment

publive-image

കമ്പനിയുടെ താഴ്ന്ന ശമ്പള പരിധിയിലുള്ള ഏകദേശം 1,60,000 ജീവനക്കാര്‍ക്ക് 15% ശമ്പള വര്‍ദ്ധനവ് ട്രേഡ് യൂണിയന്‍ ആവശ്യപ്പെടുന്നു.

ഡ്യൂഷെ പോസ്ററില്‍ ജോലി ചെയ്യുന്ന വെര്‍ഡിയുടെ ഭൂരിഭാഗം അംഗങ്ങളും കുറഞ്ഞ വേതന നിരക്കിലാണെന്നും നിലവിലെ സാമ്പത്തിക അന്തരീക്ഷത്തില്‍ സാമ്പത്തികമായി പൊരുതുന്നവരാണെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി. 2022 ജനുവരിയിലെ അവസാന ശമ്പള വര്‍ദ്ധനവ് 2% വര്‍ദ്ധനവ് വരുത്തി.മാര്‍ക്കറ്റ് ആന്‍ഡ് കണ്‍സ്യൂമര്‍ അനാലിസിസ് കമ്പനിയായ സ്ററാറ്റിസ്ററയുടെ റിപ്പോര്‍ട്ട പ്രകാരം ജര്‍മ്മനിയില്‍ മാത്രം ഓരോ ദിവസവും 49 ദശലക്ഷം കത്തുകളും 6.7 ദശലക്ഷം പാഴ്സലുകളും ജര്‍മന്‍ തപാല്‍ വിഭാഗം ഡെലിവര്‍ ചെയ്യുന്നു.

ഡോയ്റ്റ്ഷെ പോസ്ററ്, ഡിഎച്ചഎല്‍ ഗ്രൂപ്പ് ലോകമെമ്പാടും ഏകദേശം 5,90,000 ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്, കൂടാതെ ജര്‍മ്മനിക്ക് പുറത്തുള്ള ബിസിനസ്സാണ് വരുമാനത്തിന്റെ സിംഹഭാഗവും.2022~ല്‍ കമ്പനി 8.4 ബില്യണ്‍ യൂറോ (9.1 ബില്യണ്‍ ഡോളര്‍) റെക്കോഡ് പ്രവര്‍ത്തന ലാഭം കിട്ടി. ഏകദേശം 1.35 ബില്യണ്‍ യൂറോ ജര്‍മ്മനിയിലെ പരമ്പരാഗത കത്ത്, പാഴ്സല്‍ ഡെലിവറികളില്‍ നിന്നാണ്.

Advertisment