ബംഗളൂരു: ഐഇഎല്‍ടിഎസ് ഭാഷാ പരിജ്ഞാന പരീക്ഷ എഴുതുന്നവര്‍ നിലവില്‍ അഭിമുഖീകരിക്കുന്ന വലിയൊരു പ്രതിസന്ധിയാണ്, ഒരു മൊഡ്യൂളില്‍ യോഗ്യത നേടാനാവാതെ വന്നാലും മുഴുവന്‍ മൊഡ്യൂളുകളും വീണ്ടും എഴുതേണ്ടിവരുന്ന അവസ്ഥ. ധന നഷ്ടവും സമയനഷ്ടവുമെല്ലാം ഇതുകാരണുണ്ടാകുന്നുണ്ട്.
/sathyam/media/post_attachments/DV8MurJk9ZrQ4FhiWZIH.jpg)
എന്നാല്‍, അധികം വൈകാതെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് സൂചന. സ്കോര്‍ മെച്ചപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന മൊഡ്യൂളുകള്‍ മാത്രമായി വീണ്ടും അറ്റന്‍ഡ് ചെയ്യാനുള്ള സൗകര്യമാണ് തയാറാകുന്നത്.
ലിസണിങ്, റീഡിങ്, റൈറ്റിങ്, സ്പീക്കിങ് എന്നിവയാണ് നിലവിലുള്ള മൊഡ്യൂളുകള്‍. ഇതെല്ലാം കൂടുതല്‍ എഴുതാന്‍ മാത്രം 15,500 രൂപ ഫീസ് നല്‍കണം. പരിശീലനത്തിനു ചേരുന്നുണ്ടെങ്കില്‍ അതിനുള്ള ഫീസ് വേറെ. ഓസ്ട്രേലിയ, ക്യാനഡ, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പ്രധാന ഇംഗ്ളീഷ് ഭാഷാ പരിജ്ഞാന ടെസ്ററാണ് ഐഇഎല്‍ടിഎസ്.
മെല്‍ബണ്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍ സ്പെഷ്യലിസ്ററ് (ഐഡിപി) ആണ് ഇന്ത്യയില്‍ ഐഇഎല്‍ടിഎസ് പരീക്ഷകള്‍ നടത്തുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റീഡിങ്, ലിസണിങ്, റൈറ്റിങ്, സ്പീക്കിങ് മൊഡ്യൂളുകളില്‍ ഇംപ്രൂവ്മെന്റ് ആവശ്യമുള്ളവ മാത്രമായി റീഅപ്പിയര്‍ ചെയ്യാനുള്ള സൗകര്യം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകുമെന്നാണ് ഐഡിപി നല്‍കുന്ന വിവരം.