ബര്‍ലിന്‍: ജര്‍മന്‍ പ്രതിരോധ മന്ത്രിയായി ബോറിസ് പിസ്റേറാറിയസ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഇന്ന് രാവിലെ ബുണ്ടെസ്ററാഗ് പ്രസിഡന്റ് ബര്‍ബെല്‍ ബാസിന്റെ അഭ്യര്‍ത്ഥന പ്രകാരം പ്ളീനറി സെഷന്റെ തുടക്കത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
/sathyam/media/post_attachments/kmotuFQo2P5rpfKrsCCE.jpg)
ലോവര്‍ സാക്സണിയിലെ മുന്‍ ആഭ്യന്തര മന്ത്രിയെ ഫെഡറല്‍ പ്രസിഡന്റ് ഫ്രാങ്ക്~വാള്‍ട്ടര്‍ സ്റെറയിന്‍മെയര്‍ പുതിയ ഫെഡറല്‍ മന്ത്രിയായി ഇന്നലെ നിയമിച്ചിരുന്നു.സ്റെറയിന്‍മിയറുടെ നിയമനത്തോടെ, 62~കാരനായ അദ്ദേഹം ജര്‍മ്മന്‍ സായുധ സേനയെ ആജ്ഞാപിക്കാനും കമാന്‍ഡര്‍ ചെയ്യാനും ഉള്ള അധികാരത്തിന്റെ ഉടമയായി. തുടര്‍ന്ന് യുഎസ് പ്രതിരോധമന്ത്രി ഓസ്ററിനുമായി കൂടിക്കാഴ്ച നടത്തി.