വെല്ലിങ്ടണ്‍: കടുപ്പമേറിയതു കൊണ്ടല്ല ന്യൂസിലന്‍ഡിന്റെ പ്രധാനമന്ത്രി പദം രാജിവയ്ക്കുന്നതെന്നും, അങ്ങനെയാണെങ്കില്‍, സ്ഥാനമേറ്റ് രണ്ടു മാസത്തിനുള്ളില്‍ തന്നെ രാജിവയ്ക്കുമായിരുന്നു എന്നും ജസീന്ത ആര്‍ഡേണ്‍.
/sathyam/media/post_attachments/lAXcbJmtrravKd4kO7DV.jpg)
ഇത്രയും പ്രാധാന്യമേറിയ ഒരു പദവിക്ക് വലിയ ഉത്തരവാദിത്വബോധം ആവശ്യമുണ്ട്. നയിക്കാന്‍ നിങ്ങളാണോ ശരിയായ വ്യക്തി എന്നു തിരിച്ചറിയാനുള്ള ഉത്തരവാദിത്വബോധം. എപ്പോള്‍ നിങ്ങള്‍ ഇതിനു പറ്റിയ ആളെല്ലെന്നു ഉള്‍ക്കൊള്ളാനുള്ള ഉത്തരവാദിത്വബോധം. ഈ ജോലിക്ക് എന്താണ് ആവശ്യമെന്ന് എനിക്കറിയാം. അതിനോട് നീതി പുലര്‍ത്താനാവശ്യമായ കാര്യശേഷി ഇപ്പോള്‍ എനിക്കില്ല~ ജസീന്ത വിശദീകരിക്കുന്നു.
രാജ്യത്തിനകത്തും പുറത്തും വന്‍ ജനപ്രീതി സമ്പാദിച്ചു നില്‍ക്കുന്ന സമയത്താണ് ജസീന്ത് നാല്‍പ്പത്തിരണ്ടാം വയസില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നു തന്നെ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മുപ്പത്തേഴാം വയസിലാണ് പ്രധാനമന്ത്രിയായത്. 1856~നു ശേഷം ന്യൂസീലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ്.
പതിനേഴാം വയസില്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതാണ്. ജസീന്ത നേതൃത്വത്തിലെത്തിയതോടെയാണ് പാര്‍ട്ടിക്ക് ജനപ്രീതി വീണ്ടെടുക്കാനും അധികാരത്തില്‍ തിരിച്ചെത്താനും സാധിച്ചത്. പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് കുറച്ചു കാലം ജസിന്ത പ്രതിപക്ഷ നേതാവുമായിരുന്നു.
ൈ്രകസ്ററ്ചര്‍ച്ച് ഭീകരാക്രമണം, കോവിഡ് മഹാമാരി തുടങ്ങിയ വലിയ വെല്ലുവിളികള്‍ നേരിട്ട രീതിയാണ് ജസീന്തയെ ലോകത്തിനു തന്നെ പ്രിയപ്പെട്ടവളാക്കി മാറ്റിയത്. ടെലിവിഷന്‍ അവതാരകനായ ക്ളാര്‍ക്ക് ഗേഫോഡ് ആണ് ജസിന്തയുടെ ജീവിതപങ്കാളി. പ്രധാനമന്ത്രിയായ ശേഷം, 2018 ജൂണിലാണ് ഇവര്‍ക്ക് കുട്ടി ജനിക്കുന്നത്. മകള്‍ ജനിച്ച് മൂന്നു മാസത്തിനു ശേഷം അവളുമായി ജസിന്ത, ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ളിയിലുമെത്തിയിരുന്നു.