New Update
യെരവാന്‍: കിഴക്കന്‍ അര്‍മേനിയയിലെ ഗെഗര്‍കുനിക് പ്രവിശ്യയിലെ സൈനിക ബാരക്കിലുണ്ടായ തീപിടിത്തത്തില്‍ 15 സൈനികര്‍ മരിച്ചു. ഏഴു സൈനികര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
Advertisment
അസര്‍ബൈജാനുമായി അതിര്‍ത്തിപങ്കിടുന്ന അസാത് ഗ്രാമത്തിലാണ് സംഭവം. നഗോര്‍ണോ ~ കരാബാഖ് തര്‍ക്കത്തില്‍ അസര്‍ബൈജാനുമായി നിരന്തരം സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി പ്രദേശമാണിത്.
തീപിടിത്തമുണ്ടായ യൂനിറ്റ് ഉള്‍പ്പെടുന്ന മേഖലയിലെ സേനയുടെ ചുമതല വഹിച്ചിരുന്ന ജനറല്‍ വഗ്രാം ഗ്രിഗോറിയനെയും മറ്റു നിരവധി ഉദ്യോഗസ്ഥരെയും അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷിനിയന്‍ പുറത്താക്കി.
ഗ്യാസ് ഉപയോഗിച്ച് സ്ററൗ കത്തിക്കാന്‍ പട്ടാളക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് തീപടര്‍ന്നതെന്ന് അര്‍മേനിയന്‍ പ്രതിരോധ മന്ത്രി സുരേന്‍ പാപിക്യാന്‍ പറഞ്ഞു.