ബര്‍ലിന്‍: ജര്‍മനിയിലെ കുടിയേറ്റ സംവിധാനം രാജ്യത്തിനു കൂടുതല്‍ ഉപകാരപ്രദമാകുന്ന വിധത്തില്‍ പരിഷ്കരിക്കാനുള്ള നീക്കങ്ങളുമായി ഫെഡറല്‍ ഗവണ്‍മെന്റ് മുന്നോട്ട്. വിസ ചട്ടങ്ങളില്‍ അടിമുടി മാറ്റങ്ങള്‍ വരുമെന്ന് ചാന്‍സലര്‍ ഒലാഫ് ഷോള്‍സും വിദേശകാര്യ മന്ത്രി അനലേന ബെയര്‍ബോക്കും പ്രഖ്യാപിച്ചു.
/sathyam/media/post_attachments/NzrLtQpoeSjm0lo1wEze.jpg)
രാജ്യത്തെ നിര്‍ണായക മേഖലകളില്‍ തൊഴിലാളി ക്ഷാമം പരിഷ്കരിക്കുകയാണ് പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. വിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസയുടെ കാര്യത്തിലായിരിക്കും ഏറ്റവും കൂടുതല്‍ പരിഷ്കരണങ്ങള്‍.
ഒഴിവുകള്‍ നികത്താന്‍ മതിയായ വിദഗ്ധ തൊഴിലാളികളെ രാജ്യത്തെത്തിക്കുക എന്നത് അനിവാര്യമാണെന്ന് വിദേശ മന്ത്രാലയ ഓഫീസ് സന്ദര്‍ശിച്ച ഷോള്‍സ് വ്യക്തമാക്കി.
കൂടുതല്‍ ആധുനികവും, ബ്യൂറോക്രാറ്റിക് കെട്ടുപാടുകള്‍ ഇല്ലാത്തതുമായ കുടിയേറ്റ സമ്പ്രദായമാണ് രാജ്യത്തിന് ആവശ്യമെന്ന് ബെയര്‍ബോക്കും അഭിപ്രായപ്പെട്ടു.