ന്യൂയോര്‍ക്: മൈക്രോസോഫ്റ്റ്, ഗൂഗ്ള്‍, ഫേസ്ബുക്ക്, ആമസോണ്‍ തുടങ്ങിയ വമ്പന്‍ സ്ഥാപനങ്ങള്‍ക്കു പിന്നാലെ അമേരിക്കന്‍ മാധ്യമ സ്ഥാപനങ്ങളിലും കൂട്ടപ്പിരിച്ചുവിടല്‍ ആരംഭിച്ചു.
/sathyam/media/post_attachments/SsWS6SuxD1FiJLfun1Gh.jpg)
സി.എന്‍.എന്നും വാഷിങ്ടണ്‍ പോസ്ററും അടക്കമുള്ള വന്‍കിട സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. വോക്സ്, ദി വെര്‍ജ് വെബ്സൈറ്റുകളുടെയും ന്യൂയോര്‍ക്ക് മാസികയുടെയും അതിന്റെ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകളുടെയും ഉടമയായ വോക്സ് മീഡിയ ഏഴ് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. എന്‍.ബി.സി, എം.എസ്.എന്‍.ബി.സി, ബുസ്ഫീഡ് തുടങ്ങിയ സ്ഥാപനങ്ങളും സമാന പാതയിലാണ്. ഇതു സംബന്ധിച്ച് മാധ്യമസ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
1900 ജീവനക്കാരാണ് വോക്സ് മീഡിയക്കു കീഴിലുള്ളത്. 130 പേര്‍ക്കാണ് ജോലി നഷ്ടപ്പെടുക. യു.എസിലെ മാധ്യമ സ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ക്രമാധീതമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 2008ല്‍ 114,000 ജീവനക്കാര്‍ ഉണ്ടായിരുന്നത് 2021ല്‍ 85,000 ആയി ചുരുങ്ങിയിരുന്നു.