പാരീസ്: ഫ്രാന്‍സില്‍ പെന്‍ഷന്‍ പരിഷ്കരണത്തിനെതിരേ നടത്തിയ പ്രതിഷേധ പ്രകടനം അടിച്ചമര്‍ത്തിയ പോലീസ് നടപടിക്കിടെ യുവാവിന് വൃഷണം നഷ്ടപ്പെട്ടെന്ന് ആരോപണം.
/sathyam/media/post_attachments/NISVM4kzsf72Nx42fvnZ.jpg)
ക്യാമറയുമായി നിലത്തു വീണുകിടക്കുന്ന ഇരുപത്താറുകാരന്റെ കാലുകള്‍ക്കിടയില്‍ പോലീസുകാരന്‍ ശക്തിയായി തൊഴിക്കുന്ന വിഡിയോയും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് ഫയല്‍ ചെയ്യുകയാണെന്ന് ലൂസി സിമോണ്‍ എന്ന അഭിഭാഷക അറിയിച്ചു.
ഇരുപത്താറുകാരനായ ഫ്രാങ്കോ~സ്പാനിഷ് എന്‍ജിനീയറാണ് ക്രൂരമര്‍ദനത്തിനു വിധേയനാകുന്നത്. പരുക്ക് ഗുരുതരമായതിനാല്‍ വൃഷണങ്ങളിലൊന്ന് ആശുപത്രിയില്‍ വച്ച് നീക്കം ചെയ്യുകയായിരുന്നു എന്നും അഭിഭാഷക അറിയിച്ചു.
യുവാവ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പാരീസ് പോലീസ് വകുപ്പ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് ഇടപെടലിലേക്കു നയിച്ച സാഹചര്യം മനസിലാക്കണമെന്ന് സര്‍ക്കാര്‍ വക്താവ് ഒലിവിയര്‍ വെരാന്‍.
വ്യാഴാഴ്ച പാരീസില്‍ നടത്തിയ മാര്‍ച്ചില്‍ എണ്‍പതിനായിരത്തോളം പേരാണു പങ്കെടുത്തത്. പെന്‍ഷന്‍ പ്രായം അറുപത്തിരണ്ടില്‍നിന്ന് അറുപത്തിനാലാക്കാനുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തീരുമാനമാണ് പ്രതിഷേധത്തിനു പ്രധാന കാരണം.