സ്റേറാക്ക്ഹോം: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ തുര്‍ക്കി എംബസിക്കു മുന്നില്‍ ഖുറാന്‍ കത്തിച്ച സംഭവത്തിനെതിരേ പ്രതിഷേധം വ്യാപകം. സൗദി അറേബ്യ, മുസ്ലിം വേള്‍ഡ് ലീഗ്, ഒ.ഐ.സി, ജി.സി.സി കൗണ്‍സില്‍ എന്നിവ പ്രതിഷേധം ഔപചാരികമായി അറിയിച്ചു.
/sathyam/media/post_attachments/0ha6gX0jtnAfxW1jX8QE.jpg)
ഈ രീതിയിലുള്ള പ്രതിഷേധത്തിന് അനുമതി നല്‍കിയ സ്വീഡിഷ് അധികൃതര്‍ക്കെതിരേയും പ്രതിഷേധം ശക്തമാണ്. തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു സംഭവത്തിനു പിന്നില്‍.
ജനങ്ങളുടെ വിശുദ്ധി, അവരുടെ വിശ്വാസങ്ങള്‍, മതങ്ങള്‍ എന്നിവയെ മാനിക്കണമെന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും ലംഘനമാണിതെന്ന് അറബ് പാര്‍ലമെന്‍റ്. എല്ലാ മുസ്ലിംകള്‍ക്കുംനേരെയുമുള്ള നിന്ദയാണിത്. ആളുകള്‍ തമ്മിലുള്ള സംവാദം, സഹിഷ്ണുത, സമാധാനപരമായ സഹവര്‍ത്തിത്വം എന്നീ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും വേള്‍ഡ് അസംബ്ളി ഓഫ് മുസ്ലിം യൂത്ത് അഭിപ്രായപ്പെട്ടു.