വാഷിങ്ടന്‍: നീല്‍ ആംസ്ട്രോങ്ങിനു പിന്നാലെ ചന്ദ്രനില്‍ കാലു കുത്തിയ എഡ്വിന്‍ ആല്‍ഡ്രിന് തൊണ്ണൂറ്റിമൂന്നാം വയസില്‍ നാലാം വിവാഹം. അറുപത്തിമൂന്നുകാരിയായ ഡോ. ആന്‍ക ഫാര്‍ ആണ് വധു.
/sathyam/media/post_attachments/NdyyR3yAXNKTiLiD7bnj.jpg)
ബസ് ആല്‍ഡ്രിന്‍ വെഞ്ചേഴ്സില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയ ആന്‍കയ്ക്കു കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ പിഎച്ച്ഡി ഉണ്ട്. ലൊസാഞ്ചലസില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായാണ് ആല്‍ഡ്രിന്‍ ലോക പ്രശസ്തനായത്. 1969 ജൂലൈ 20ന് അപ്പോളോ ദൗത്യത്തില്‍ നീല്‍ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങി 20 മിനിറ്റിനു ശേഷം രണ്ടാമതായിറങ്ങിയത് ആല്‍ഡ്രിനാണ്.