ഇസ്തംബൂള്‍: സ്വീഡിഷ് പ്രതിരോധ മന്ത്രി പോള്‍ ജോണ്‍സണ്‍ ഈ മാസം 27ന് തുര്‍ക്കിയില്‍ നടത്താനിരുന്ന സന്ദര്‍ശനത്തിന് തുര്‍ക്കി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. സ്വീഡനില്‍ തുര്‍ക്കി വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് സ്വീഡന്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് ഈ നടപടി.
/sathyam/media/post_attachments/8EZ9Zk6rhJoypz2EAPF9.jpg)
വിഷയത്തില്‍ സ്വീഡിഷ് അംബാസഡറെ വിളിച്ചു വരുത്തി തുര്‍ക്കി നേരത്തെ അതൃപ്തിയും പ്രതിഷേധവും അറിയിച്ചിരുന്നു.
നാറ്റോ സൈനിക സഖ്യത്തില്‍ ചേരാനുള്ള സ്വീഡന്റെ ശ്രമങ്ങള്‍ക്ക് തുര്‍ക്കിയാണ് പ്രധാന എതിര്‍പ്പ് ഉയര്‍ത്തുന്നത്. ഇതിനിടെയാണ് രാജ്യത്ത് തുര്‍ക്കി വിരുദ്ധ പ്രകടനങ്ങള്‍ക്ക് സ്വീഡന്‍ അനുമതി നല്‍കിയത്. അതേസമയം, തുര്‍ക്കിയ അനുകൂല ഗ്രൂപ്പുകളും കുര്‍ദിഷ് അനുകൂല ഗ്രൂപ്പുകളും സ്വീഡിഷ് തലസ്ഥാനത്ത് പ്രകടനങ്ങള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ട്.
ഇതിനിടെ സ്വീഡനില്‍ തങ്ങളുടെ എംബസിക്കു മുന്നില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തിലും തുര്‍ക്കി പ്രതിഷേധം അറിയിച്ചു. ഖുര്‍ആന്‍ കത്തിക്കാന്‍ വലതുപക്ഷ പ്രതിഷേധകര്‍ക്ക് സ്വീഡിഷ് സര്‍ക്കാരിന്റെ രഹസ്യ പിന്തുണയുണ്ടായിരുന്നുവെന്നാണ് തുര്‍ക്കിയുടെ ആരോപണം.