വെല്ലിങ്ടണ്‍: കോവിഡ് വിരുദ്ധ പോരാട്ടത്തിലുള്‍പ്പെടെ ജസീന്ത ആര്‍ഡേന്റെ വലംകൈയായി നിന്ന ക്രിസ് ഹിപ്കിന്‍സ് അവരുടെ പിന്‍ഗാമിയായി ന്യൂസിലന്‍ഡിന്റെ പ്രധാനമന്ത്രി പദം ഏറ്റെടുക്കും.
/sathyam/media/post_attachments/BMGyJXr9D7G7g6jfOVOF.jpg)
ലേബര്‍ പാര്‍ട്ടി എം.പിയായ ഹിപ്കിന്‍സ് നിലവില്‍ പൊലീസ്~ വിദ്യാഭ്യാസ~ പൊതുസേവന മന്ത്രിയാണ്. രാജ്യത്തിന്റെ നാല്‍പ്പത്തൊന്നാമത്തെ പ്രധാനമന്ത്രിയായാണ് നാല്‍പ്പത്തിനാലുകാരന്‍ ചുമതലയേല്‍ക്കുന്നത്.
അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബര്‍ 14 വരെയാണ് ഹിപ്കിന്‍സിന്റെ കാലാവധി. ഏകകണ്ഠമായാണ് ലേബര്‍ പാര്‍ട്ടി എംപിമാര്‍ അദ്ദേഹത്തെ നേതാവായി തെരഞ്ഞെടുത്തത്.