New Update
ബര്‍ലിന്‍: ജര്‍മനിയില്‍ 43 മില്യന്‍ ആളുകള്‍ ഉടന്‍ തന്നെ പുതിയ ഡ്റൈവിങ് ലൈസന്‍സ് കരസ്ഥമാക്കേണ്ടിവരും. ഇവരുടെ നിലവിലുള്ള ലൈസന്‍സുകള്‍ അസാധുവാകുന്നതാണ് കാരണം.
Advertisment
ലൈസന്‍സ് പുതുക്കിയെടുക്കാന്‍ ഒരാള്‍ക്ക് ഏകദേശം മുപ്പത് യൂറോ ചെലവാകും.
കടലാസിലുള്ള 15 മില്യന്‍ ലൈസന്‍സുകളും കാര്‍ഡ് രൂപത്തില്‍ പുതുക്കി വാങ്ങണം. 28 മില്യന്‍ ലൈസന്‍സുകള്‍ ക്രെഡിറ്റ് കാര്‍ഡ് രൂപത്തിലുള്ളതും മാറ്റിയെടുക്കണം.
2013 ജനുവരി 18നു മുന്‍പ് ലഭിച്ച ലൈസന്‍സുകളാണ് ഇപ്പോള്‍ അസാധുവായിരിക്കുന്നത്. 2033 ജനുവരി 19 വരെയാണ് ഇവ മാറ്റിവാങ്ങാന്‍ സമയം അനുവദിച്ചിരുന്നത്.