മെക്കിനിയില്‍ നിന്നും കാണാതായ രണ്ടു കുട്ടികളെ കണ്ടെത്താന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

author-image
athira kk
New Update

ഡാളസ്: ഡാളസ്സിലെ മെക്കിനിയില്‍ നിന്നും കാണാതായ ആറും, ഒമ്പതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ കണ്ടെത്തുന്നതിന് പോലീസ് പൊതു ജനങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ചു. സി.പി.എസ്സിന്റെ നിര്‍ദേശമനുസരിച്ചു പിതാവിനെ കാണാനാണ് രണ്ടുപേരും പിതാവ് താമസിക്കുന്ന മെക്കിനിയില്‍ വ്യാഴാഴ്ച എത്തിയത്.

Advertisment

publive-image

സെന്‍ട്രല്‍ എക്‌സ്പ്രസ് വേക്കും വെര്‍ജിനിയ പാര്‍ക്ക് വേക്കും സമീപമുള്ള സി.സി. പിസായുടെ സമീപത്തു നിന്നും പിതാവിന്റെ മാതാവാണ് രണ്ടു കുട്ടികളേയും കാറില്‍ കയറ്റി കൊണ്ടുപോയത്. വൈകീട്ട് 6 മണിയോടെയാണ് സംഭവം. അമ്മയും മകനും ഈ തട്ടികൊണ്ടുപോകലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.>

കുട്ടികളുടെ നിരോധനവുമായി ബന്ധപ്പെട്ട കുട്ടികളുടെ പിതാവു 34 വയസ്സുള്ള ജസ്റ്റിന്‍ ബേണ്‍സിനെ പോലീസ് അറസ്റ്റു ചെയ്ത് തോളില്‍ കൗണ്ടി ജയിലിലടച്ചു.

ജെന്നിഫര്‍(6), ജെസ്സിക്ക(4) എന്നിവരെ കണ്ടെത്താന്‍ പോലീസും അംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. കുട്ടികളെ കുറിച്ചുള്ള വിവരങ്ങളും പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 60 വയസ്സുള്ള കുട്ടികളുടെ മുത്തശ്ശി 2009 ഫോര്‍ഡ് എസ്‌കേഫ് വാഹനത്തിലാണ് കുട്ടികളെ കൊണ്ടു പോയിട്ടുള്ളത്. കുട്ടികളുടെ ജീവനു ഭീഷിണിയുണ്ടെന്നും, ഇവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും വിവരം ലഭിക്കുന്നവര്‍ മെക്കിനി പോലീസിനെ 972 547 2758 എന്ന നമ്പറില്‍ വിളിച്ചു അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Advertisment