വാഷിങ്ടണ്‍: യുഎസില്‍ മൂന്ന് ഇടങ്ങളിലുണ്ടായ വെടിവെപ്പില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. പത്തുപേര്‍ കൊല്ലപ്പെട്ട കൂട്ടവെടിവെപ്പിന് രണ്ടു ദിവസത്തിന് ശേഷമാണ് വീണ്ടും അക്രമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
/sathyam/media/post_attachments/dGuiy4ZK2k25C3lDichR.jpg)
കാലിഫോര്‍ണിയയിലെ ഹാഫ് മൂണ്‍ ബേയിലെ രണ്ടു ഫാമുകളിലുണ്ടായ വെടിവയ്പ്പില്‍ ഏഴു പേരാണ് മരിച്ചത്. മൂന്ന് പേര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.
അയോവയിലെ ഡെസ് മോയിനസ് നഗരത്തിലെ സ്കൂളിലാണ് മറ്റൊരു വെടി വെടിവെപ്പുണ്ടായത്. 16, 18 വയസ്സുകാരായ വിദ്യാര്‍ഥികളാണ് ഇവിടെ കൊല്ലപ്പെട്ടത്. സ്കൂള്‍ ജീവനക്കാരന് ഗുരുതര പരിക്കേറ്റു. ഇവിടെ കാറിലെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. രക്ഷപ്പെട്ട സംഘത്തിലെ മൂന്നു പേര്‍ പിന്നീട് പൊലീസ് പിടിയിലായി.
കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്കയില്‍ 647 കൂട്ട വെടിവെപ്പാണുണ്ടായത്. 2020ല്‍ 45,222 പേര്‍ അമേരിക്കയില്‍ തോക്കിന്‍കുഴലിലൂടെ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.