വാഷിങ്ടണ്‍: യുഎസ് ഐടി മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിക്കിടെ ജോലി നഷ്ടമാകുന്നവരില്‍ ആയിരക്കണക്കിന് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഗൂഗ്ള്‍, മൈക്രോസോഫ്റ്റ്, മെറ്റ, ആമസോണ്‍ തുടങ്ങിയ വമ്പന്‍ കമ്പനികളെല്ലാം പിരിച്ചുവിടലിന്റെ പാതയിലാണ്.
/sathyam/media/post_attachments/Pi8XKECGlvVDkvjdY29i.jpg)
ഇത്തരം കമ്പനികളില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാര്‍, വിസ കാലാവധി പൂര്‍ത്തിയാകും മുന്‍പ് പുതിയ ജോലി കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ രണ്ടുലക്ഷത്തോളം ഐ.ടി പ്രഫഷനലുകള്‍ക്ക് ജോലി നഷ്ടമായതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 30 മുതല്‍ 40 ശതമാനം വരെ ഇന്ത്യക്കാരാണെന്നാണ് അനൗദ്യോഗിക കണക്ക്.
വലിയൊരു വിഭാഗം എച്ച് 1ബി, എല്‍ 1 വിസക്കാരാണ്. എച്ച്.1 ബി വിസക്കാര്‍ക്ക് ജോലി നഷ്ടമായി രണ്ടുമാസത്തിനകം പുതിയ ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത 10 ദിവസത്തിനകം മടങ്ങേണ്ടിവരും. സാമ്പത്തിക മാന്ദ്യ ഭീഷണിയുള്ളതിനാല്‍ കമ്പനികള്‍ പുതിയ നിയമനങ്ങള്‍ വളരെ കുറച്ചുമാത്രമേ നടത്തുന്നുള്ളൂ. അതുകൊണ്ടുതന്നെ നിരവധി പേര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചുപോരേണ്ടിവരും.