New Update
സ്റേറാക്ഹോം: സ്വീഡന്‍ ആസ്ഥാനമായ എന്റര്‍ടെയ്ന്‍മെന്റ് പ്ളാറ്റ്ഫോം സ്പോട്ടിഫൈ ആറു ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. ഇവര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കുമെന്നു സി.ഇ.ഒ ഇ.കെ. ഡാനിയര്‍. പിരിച്ചുവിടല്‍ നോട്ടീസ് കാലയളവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും.
Advertisment
കമ്പനിക്ക് 9800 ജീവനക്കാരാണുള്ളത്. ആഗോള സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ഭീതി വന്‍കിട കമ്പനികളുടെ കൂട്ടപ്പിരിച്ചുവിടല്‍ സൃഷ്ടിച്ചിട്ടുണ്ട്. പരസ്യ വരുമാനം കുറഞ്ഞതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. ഉള്ളടക്ക, പരസ്യ ബിസിനസ് ഓഫിസര്‍ ഡൗണ്‍ ഓസ്ട്രോഫും പുറത്താക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നു.