ജര്‍മ്മനിയിലെ ഓട്ടോബാനില്‍ വന്‍ കറുപ്പ് വേട്ട

author-image
athira kk
New Update

ബര്‍ലിന്‍: ജര്‍മ്മന്‍ കസ്ററംസ് ഉദ്യോഗസ്ഥര്‍ ഓട്ടോബാന്‍ റെസ്ററ് ഏരിയയില്‍ നടത്തിയ കാര്‍ പരിശോധനയില്‍ ഏകദേശം 30 കിലോഗ്രാം കറുപ്പ് പിടിച്ചെടുത്തു. ൈ്രഡവറെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും കസ്ററഡിയിലെടുത്തു
publive-image
ജര്‍മ്മന്‍ കസ്ററംസ് ഉദ്യോഗസ്ഥര്‍ പടിഞ്ഞാറന്‍ നഗരമായ ബീലെഫെല്‍ഡിന് സമീപമുള്ള ഒരു ഓട്ടോബാന്‍ റെസ്ററ് ഏരിയയില്‍ ഒരു കാറില്‍ നിന്നും ഏകദേശം 4,00,000 യൂറോ ($ 435,696) വിലയുള്ള കറുപ്പ് പിടിച്ചെടുത്തു.

Advertisment

കാര്‍ ഓടിച്ചിരുന്ന 39 കാരനായ ഇറാനിയന്‍, അയാളുടെ 37 വയസ്സുള്ള സ്ത്രീ കൂട്ടാളിയെ കസ്ററഡിയിലെടുത്തു. എ 2 ഓട്ടോബാനിലെ ലിപ്പര്‍ലാന്‍ഡ് സഡ് റെസ്ററ് ഏരിയയില്‍ നടത്തിയ പരിശോധനയില്‍ 28 കിലോഗ്രാമിലധികം (62 പൗണ്ട്) അസംസ്കൃത കറുപ്പും 30,000 യൂറോയിലധികം പണവും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

45 പൊതികളുള്ള പദാര്‍ഥങ്ങള്‍ പിന്നിലെ ലെഗ് സ്പേസിലെ ട്രാവല്‍ ബാഗിലും വെള്ളി സ്യൂട്ട്കേസിലും കണ്ടെത്തിയതായി പത്രക്കുറിപ്പില്‍ പറയുന്നു.

തലസ്ഥാനമായ ബര്‍ലിനിലെ കസ്ററംസ് അന്വേഷണ ഓഫീസിലെ നാര്‍ക്കോട്ടിക് ഇന്‍വെസ്ററിഗേറ്റര്‍മാര്‍ വിഷയം പിന്തുടരുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

Advertisment