ഡബ്ലിന്‍ : വെസ്റ്റ് ഡബ്ലിനിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ഉണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
/sathyam/media/post_attachments/GHBYsc4QboMA8PDCIEgJ.jpg)
ഇന്നലെ വൈകുന്നേരം വൈകുന്നേരം 6.30 ഓടെയാണ് സിറ്റി വെസ്റ്റ് കാമ്പസില്‍ അഭയാര്‍ത്ഥികള്‍ പരസ്പരം വഴക്കും ബഹളവും ആരംഭിച്ചത്.
സായുധ സപ്പോര്‍ട്ട് യൂണിറ്റ് അടക്കമുള്ള ഗാര്‍ഡയുടെ നിരവധി സംഘങ്ങള്‍ കുതിച്ചെത്തിയതാണ് സംഭവം നിയന്ത്രണ വിധേയമാക്കിയത്.
താമസസൗകര്യം ലഭ്യമല്ലാത്തത് നിരവധി അഭയാര്‍ത്ഥികളെ ആശങ്കാകുലരാക്കുന്നുണ്ട്.ഡബ്ലിന്‍ വെസ്റ്റ് സെന്ററില്‍ ഇനിയും പുതുതായി എത്തുന്ന അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ തല്‍ക്കാലം കഴിയില്ലെന്ന് ഇന്റഗ്രേഷന്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.സിറ്റി വെസ്റ്റ് ട്രാന്‍സിറ്റ് ഹബ് മുമ്പ് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ അടച്ചിരുന്നു, എന്നാല്‍ ഈ അവസരത്തില്‍ ‘കൂടുതല്‍ സമയത്തേക്ക്’ സ്ഥിതി തുടരാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി ഒ’ഗോര്‍മാന്‍ പറഞ്ഞു.
ഏറ്റവും ദുര്‍ബലരായ, പ്രധാനമായും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാത്രം താമസസൗകര്യം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും
മറ്റുള്ളവര്‍ക്ക് ഭക്ഷണ വൗച്ചറുകള്‍ നല്‍കുമെന്നും താമസ സൗകര്യം ലഭ്യമാകുമ്പോള്‍ അവരെ ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സിറ്റിവെസ്റ്റിലെ അക്രമ സംഭവങ്ങളില്‍ ഇതേ വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, ‘മൂന്ന് പേരെ സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയും നിസാര പരിക്കുകള്‍ക്ക് ചികിത്സ നല്‍കുകയും ചെയ്തതായി ഗാര്‍ഡ അറിയിച്ചു..