ബര്‍ലിന്‍: ജര്‍മനിയിലെ തൊഴിലാളി ക്ഷാമം ചരിത്രത്തിലെ ഏറ്റവും വലിയ ഉയരങ്ങളില്‍. രാജ്യത്തെ സ്ഥാപനങ്ങളില്‍ പകുതിയും കടുത്ത തൊഴിലാളി ക്ഷാമമാണ് നേരിടുന്നതെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്.
/sathyam/media/post_attachments/Fhi33rKSG63ZqDh5nyOZ.jpg)
ഇഫോ ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ജൂലൈയില്‍ നടത്തിയ സര്‍വേ പ്രകാരം രാജ്യത്തെ ആകെ സ്ഥാപനങ്ങളില്‍ 49.7 ശതമാനവും തൊഴിലാളികളെ കിട്ടാനില്ലാത്ത ബുദ്ധിമുട്ട് വെളിപ്പെടുത്തി. വിദഗ്ധ തൊഴിലാളികളുടെ അഭാവമാണ് പ്രധാന പ്രതിസന്ധി.
2009ലാണ് സമാനമായ സര്‍വേകള്‍ക്ക് രാജ്യത്ത് തുടക്കം കുറിക്കുന്നത്. 2022 ഏപ്രിലില്‍ രേഖപ്പെടുത്തിയ 43.6 ശതമാനമായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ റെക്കോഡ് ഇനിയും തിരുത്തപ്പെടുമെന്നു തന്നെയാണ് കണക്കാക്കുന്നത്.
സര്‍വേ തുടങ്ങിയ വര്‍ഷം പത്തു ശതമാനത്തോളം സ്ഥാപനങ്ങള്‍ മാത്രമാണ് തൊഴിലാളി ക്ഷാമം റിപ്പോര്‍ട്ട് ചെയ്തത്. 2019 ആയതോടെ ഇത് മുപ്പത് ശതമാനത്തിലെത്തുകയായിരുന്നു. കോവിഡ് കാലഘട്ടത്തില്‍ ഈ പ്രവണത മാറിയെങ്കിലും, 2021 ആയതോടെ വീണ്ടും ക്ഷാമം വര്‍ധിക്കുകയായിരുന്നു.
സര്‍വീസ് സെക്റ്ററുകളിലുള്ളവരെയാണ് തൊഴിലാളി ക്ഷാമം ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത്. 54.2 ശതമാനമാണ് ഈ മേഖലയിലെ മാത്രം ക്ഷാമം. ഇതില്‍ തന്നെ വെയര്‍ഹൗസിങ് മേഖലയില്‍ 62.4 ശതമാനം സ്ഥാപനങ്ങളിലും ആവശ്യത്തിനു തൊഴിലാളികളില്ല. റീട്ടെയില്‍ മേഖലയിലെ സ്ഥിതിയും വ്യത്യസ്തമല്ല.
ക്ഷാമം ഏറ്റവും കൂറവുള്ളത് ഫാര്‍മസ്യൂട്ടിക്കല്‍, കെമിക്കല്‍ മേഖലകളിലാണ്. 17.2, 24.1 എന്നിങ്ങനെയാണ് ഈ മേഖലകളില്‍ തൊഴിലാളിക്ഷാമം നേരിടുന്ന കമ്പനികളുടെ ശതമാനക്കണക്ക്.