ബര്‍ലിന്‍: കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന ജര്‍മനി വിവിധ മേഖലകളില്‍ വലിയ തോതില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ്. ഏതൊക്കെ മേഖലയിലാണ് കൂടുതല്‍ അവസരങ്ങളുള്ളത് എന്നറിഞ്ഞിരിക്കുന്നത് ജര്‍മനിയിലേക്ക് കുടിയേറാന്‍ കാത്തിരിക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഗുണകരമായിരിക്കും.
/sathyam/media/post_attachments/tyPnrqd6MjkB06WoEGQC.jpg)
നിലവിലുള്ള സാഹചര്യത്തില്‍, തൊഴിലവസരങ്ങളുടെ എണ്ണം മാത്രം നോക്കിയല്ല കുടിയേറ്റത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ വ്യക്തമായിക്കഴിഞ്ഞ പശ്ചാത്തലത്തില്‍, അങ്ങനെയൊരു പ്രതിസന്ധി ഘട്ടത്തിലും പിടിച്ചുനില്‍ക്കാനും ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും ശേഷിയുള്ള മേഖലകള്‍ തന്നെ വേണം തെരഞ്ഞെടുക്കാന്‍.
മാന്ദ്യ ഭീഷണി നിലനില്‍ക്കുമ്പോള്‍ തന്നെ, തൊഴില്‍ വിപണിയില്‍ പ്രതീക്ഷിച്ചത്ര ആശങ്കയ്ക്കു വകയില്ലെന്ന സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്കിന്റെ പ്രസ്താവനയും ആശാവഹമാണ്. 2022ന്റെ അവസാനം രാജ്യത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം 45.7 മില്യന്‍ എന്ന റെക്കോഡ് ഉയരത്തിലെത്തിയിരുന്നു. ഈ പ്രവണത ഇനിയും തുടരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
മെഷീനറികള്‍ നിര്‍മിക്കുന്ന ഫാക്റ്ററികളിലും ഇലക്രേ്ടാണിക് ഇന്‍ഡസ്ട്രിയിലുമുള്ള തൊഴില്‍ സാധ്യതകളെ മാന്ദ്യം ബാധിക്കില്ലെന്നാണ് കരുതുന്നത്. അതുപോലെ തന്നെയാണ് വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സ് നിര്‍മിക്കുന്ന കമ്പനികളും കെമിക്കല്‍, മെറ്റല്‍ ഉത്പന്നങ്ങള്‍, ഭക്ഷ്യ പദാര്‍ഥങ്ങള്‍, മൃഗങ്ങള്‍ക്കുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ തുടങ്ങിയ മേഖലകളും.
എയര്‍ബസ് പോലുള്ള സ്ഥാപനങ്ങള്‍ 13,000 പേരെയാണ് പുതിയതായി റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ 9,000 യൂറോപ്യന്‍ സൈറ്റുകളിലേക്കു തന്നെയായിരിക്കും.
യുഎസിലും മറ്റും ഐടി മേഖല പ്രതിസന്ധി നേരിടുകയാണെങ്കിലും, യൂറോപ്പില്‍ അങ്ങനെയൊരു ആശങ്കയില്ല. റീട്ടെയില്‍, കണ്‍സ്ട്രക്ഷന്‍ മേഖലകളിലും പ്രതീക്ഷകള്‍ ഉയരത്തിലാണ്.