ദുബായ്: ദുബായില്‍ നിന്ന് ന്യൂസിലന്‍ഡിലേക്ക് പുറപ്പെട്ട വിമാനം പതിമൂന്ന് മണിക്കൂര്‍ പറന്ന ശേഷം ദുബായില്‍ തന്നെ തിരിച്ചിറക്കി. 9000 മൈല്‍ ദൂരം പിന്നിടേണ്ടവിമാനം പകുതിദൂരം എത്തിയപ്പോഴേക്കും തിരിച്ചുപോരുകയായിരുന്നു.
/sathyam/media/post_attachments/yVzCw870H67zYy2hxH0M.jpg)
ഓക്ലന്‍ഡ് വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വിമാനത്താവളം താത്കാലികമായി അടച്ചിരുന്നു. ഇതാണ് വിമാനം മടങ്ങാന്‍ കാരണം. വെള്ളം കയറിയതുമൂലം രാജ്യാന്തര ടെര്‍മിനലിന് കേടുപാട് സംഭവിച്ചുവെന്നും യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് രാജ്യാന്തര വിമാന സര്‍വീസുകളൊന്നും തത്കാലം ഉണ്ടാകില്ലെന്നും ഓക്ലന്‍ഡ് വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഓക്ലന്‍ഡില്‍ അതിശക്തമായ മഴ പെയ്തതിനെ തുടര്‍ന്നാണ് വിമാനത്താവളത്തിലടക്കം വെള്ളം കയറിയത്. ന്യൂസീലന്‍ഡിലെ ഏറ്റവും വലിയ നഗരമായ ഇവിടെ പ്രളയക്കെടുതികളില്‍ നാലുപേര്‍ മരിച്ചിരുന്നു.