ഫ്രാങ്ക്ഫര്‍ട്ട് : ജര്‍മനിയിലെ ആദ്യകാല സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ അന്‍പത്തിമൂന്നാമത് പൊതുയോഗം സാല്‍ബൗ നോര്‍ത്ത് വെസ്ററ് സെന്ററിലെ ടൈറ്റസ് ഫോറത്തില്‍ 2023 ജനുവരി 28ന് ശനിയാഴ്ച സമാജം പ്രസിഡന്റ് ബോബി ജോസഫ് വാടപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കൂടി. പ്രസിഡന്റിന്റെ സ്വാഗതത്തിനു ശേഷം സമാജം സെക്രട്ടറി ഹരീഷ് പിളൈ്ള 2022 ലെ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറാര്‍ കോശി മാത്യു വാര്‍ഷിക വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.
/sathyam/media/post_attachments/2w2WUFDj5uXfNzxKZsvL.jpg)
തുടര്‍ന്ന് നടന്ന പൊതു ചര്‍ച്ചയില്‍ 2022 വര്‍ഷത്തിലെ സമാജത്തിന്റെ പ്രവര്‍ത്തനങ്ങളെ യോഗം പ്രകീര്‍ത്തിക്കുകയും വരും വര്‍ഷങ്ങളിലും സമാജം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് അഭിപ്രായപ്പെട്ടു.
പുതിയ ഭാരവാഹികളായി അബി മാങ്കുളം (പ്രസിഡന്റ്), ഹരീഷ് പിളൈ്ള(സെക്രട്ടറി), ഡിപിന്‍ പോള്‍ (ട്രഷറാര്‍), വനിതാ മെമ്പറായി മറിയാമ്മ ടോണിസണ്‍, കമ്മറ്റിയംഗങ്ങളായി ബോബി ജോസഫ് വാടപ്പറമ്പില്‍,ജിബിന്‍ എം ജോണ്‍, കോശി മാത്യു എന്നിവരെയും ഓഡിറ്ററായി രതീഷ് മേടമേലിനെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. മനോഹരന്‍ ചങ്ങനാത്ത്, സിറിയക്ക് മുണ്ടകത്തറപ്പേല്‍ എന്നിവര്‍ വരണാധികാരികളായി.
പൊതുയോഗത്തിന് എത്തിയ സമാജം അംഗങ്ങള്‍ക്കും, സുഗമമായ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ വരണാധികാരികള്‍ക്കും പുതിയ പ്രസിഡന്റ് അബി മാങ്കുളം നന്ദി പറഞ്ഞു.