ഡബ്ലിന്‍ : മുപ്പതു വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ട് കുടിയേറ്റക്കാരുടേതാകുമോ? ആകാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച പെന്‍ഷന്‍ കമ്മീഷന്റെ മുന്നറിയിപ്പ്.
/sathyam/media/post_attachments/fsNgo5qdOCjff2rF9SEg.jpg)
രാജ്യത്തിന്റെ പെന്‍ഷന്‍ സമ്പ്രദായത്തിന്റെ സാമ്പത്തിക ‘ആരോഗ്യം’ നിലനിര്‍ത്താന്‍ അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഈ രാജ്യത്തിന് നാല് ദശലക്ഷം കുടിയേറ്റക്കാര്‍ ആവശ്യമായി വരുമെന്ന കണക്കാണ് കമ്മീഷന്‍ അവതരിപ്പിക്കുന്നത്.
ഇപ്പോള്‍ ആകെ അയര്‍ലണ്ടിലുള്ളത് 50 ലക്ഷം പേരാണ് .അതില്‍ തന്നെ 24 വയസു വരെ പ്രായമുള്ളവരുടെ കണക്കെടുത്താല്‍ അയര്‍ലണ്ടിലെ കുടിയേറ്റക്കാരുടെ രണ്ടാം തലമുറ ഗണ്യമായ തോതിലുണ്ട്.19 ലക്ഷത്തോളം പേരും 45 വയസിന് മേല്‍ പ്രായമുള്ളവരാണ്.
പ്രായമായവരുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്മീഷന്‍ വെളിപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തില്‍ 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് പെന്‍ഷന് പണം കണ്ടെത്തുന്നത് ശ്രമകരമാകും. കാരണം, ജോലി ചെയ്യുന്നവരും പെന്‍ഷന്‍കാരും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നതാണ് കാര്യമെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് സ്റ്റാറ്റിസ്റ്റിഷ്യന്‍ ജെയിംസ് ഹെഗാര്‍ട്ടി പറഞ്ഞു.
65 വയസ്സിനു മുകളിലുള്ള ഓരോ വ്യക്തിക്കും സമാനമായി നിലവില്‍ അഞ്ച് തൊഴില്‍ പ്രായമുള്ള ആളുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2051 ആകുമ്പോഴേക്കും ഈ അനുപാതം 2.3 ആയി കുറയും.ഇത് അഞ്ചായി നിലനിര്‍ത്തണമെങ്കില്‍ 2051ല്‍ 4 ദശലക്ഷം കുടിയേറ്റക്കാര്‍ അധികമായി ആവശ്യമാകും-അദ്ദേഹം കമ്മീഷനെ അറിയിച്ചു.
2051ഓടെ അധികമായി വരുന്ന 4 ദശലക്ഷം കുടിയേറ്റക്കാര്‍ പാര്‍പ്പിടം, ഗതാഗതം, തൊഴില്‍ എന്നിവയില്‍ കാര്യമായ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും കമ്മീഷന്‍ പറയുന്നു. പെന്‍ഷനുകള്‍ നികത്താന്‍ നിലവില്‍ പ്രതിവര്‍ഷം 850 മില്യണ്‍ യൂറോ ആവശ്യമാണ്. 2025 ഓടെ ദീര്‍ഘകാല പരിചരണവും മറ്റും കാരണം ചെലവ് വരുമാനത്തെ മറികടക്കുമെന്നാണ് ഐറിഷ് ധനകാര്യ ഉപദേശക സമിതി (എഫ്‌സിഎ) പറയുന്നത്.