പഴയ വീടുകള്‍ നവീകരിച്ച് വാങ്ങാന്‍ കൗണ്‍സിലുകള്‍ വഴി 50,000 യൂറോ വരെ ഗ്രാന്റ് നല്‍കും

author-image
athira kk
New Update

ഡബ്ലിന്‍ :നഗരങ്ങളിലും ഗ്രാമങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ നവീകരിക്കുന്നതിന് 150 ദശലക്ഷം യൂറോയുടെ ഫണ്ട് കൗണ്‍സിലുകള്‍ വഴി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുക്കി.
publive-image
വീട് ആവശ്യമുള്ളവര്‍ക്ക് ഇത്തരം പ്രോപ്പര്‍ട്ടികള്‍ നവീകരിച്ച് കൈമാറാനായി കൗണ്‍സിലുകള്‍ നേതൃത്വം നല്‍കും ഇത് വഴി കൂടുതല്‍ വീടുകള്‍ വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

Advertisment

ദീര്‍ഘകാലമായി ഒഴിഞ്ഞു കിടക്കുന്ന വസ്തുവകകകള്‍ നന്നാക്കിയെടുത്ത് കൈമാറാന്‍ ”പുറമെ നിന്നുള്ള സാമ്പത്തിക ബാധ്യതകളില്ലാതെ കൗണ്‌സിലുകള്‍ക്ക് ഇത് മുഖേനെ സാധിക്കുമെന്ന് ,” മന്ത്രി ഡാരാ ഒബ്രിയന്‍ പറഞ്ഞു.

പഴയതും ഉപയോഗ രഹിതമായ അവസ്ഥയില്‍ ഉള്ളതുമായ വസ്തുവകകള്‍ വാങ്ങുന്നതില്‍ നിര്‍ബന്ധിത പര്‍ച്ചേസ് ഓര്‍ഡറുകള്‍ (സിപിഒകള്‍) നല്‍കാന്‍ ഭവന വകുപ്പ് കൗണ്‍സിലുകള്‍ക്ക് ഇതിനകം നിര്‍ദേശം നല്‍കി കഴിഞ്ഞു.തദ്ദേശസ്ഥാപനങ്ങളിലെ ഹോം ഓഫീസര്‍മാരുടെ ഒഴിവുകളും നികത്തി നടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഉപയോഗരഹിതമായി കിടക്കുന്ന വീടുകളും,എടുപ്പുകളും ക്രോയി കൊനൈതെ സ്‌കീമിന് കീഴില്‍ വസ്തു പുതുക്കിപ്പണിയാന്‍ 50,000 യൂറോ വരെ ഗ്രാന്റ് ലഭിക്കുമെന്ന് ജൂനിയര്‍ ഹൗസിംഗ് മന്ത്രി കീറന്‍ ഒ ഡോണലും വ്യക്തമാക്കി

Advertisment