ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍ ബ്ളൂ കാര്‍ഡ് എന്നാല്‍ താത്കാലിക റെസിഡന്‍സ് ടൈറ്റിലാണ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കു പുറത്തുനിന്നുള്ള യൂണിവേഴ്സിറ്റി ഗ്രാജ്വേറ്റുകള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ജോലിയുടെ ഭാഗമായി ഇതു നല്‍കുക. നാലു വര്‍ഷമാണ് സാധാരണ കാലാവധി. തൊഴില്‍ കരാറിന്റെ കാലാവധി അതില്‍ കുറവാണെങ്കില്‍, ആ കാലയളവും മൂന്നു മാസം അധികവുമായിരിക്കും കാലാവധി.
/sathyam/media/post_attachments/v8mkIyd3f9S9x5pXBa3a.jpg)
2012 മുതല്‍ ജര്‍മനിയില്‍ വിദേശികളായ, വിദ്യാഭ്യാസ യോഗ്യതയുള്ള, പ്രൊഫഷണലുകളുടെ പ്രധാന റെസിഡന്‍സ് ടൈറ്റില്‍ ഈ ബ്ളൂ കാര്‍ഡ് തന്നെയാണ്. 58,400 യൂറോ മിനിമം പ്രതിവര്‍ഷ ശമ്പളമുള്ളവര്‍ക്കു മാത്രമാണ് സാധാരണഘതിയില്‍ ബ്ളൂ കാര്‍ഡ് അനുവദിക്കുക. അതേസമയം, വിദഗ്ധ തൊഴിലാളികളുടെ ക്ഷാമമുള്ള മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സസ്, എന്‍ജിനീയറിങ്, ഹ്യൂമന്‍ മെഡിസിന്‍ (ഡെന്റിസ്ട്രി ഒഴികെ) എന്നീ മേഖലകളില്‍ 45,552 യൂറോയാണ് മിനിമം പ്രതിവര്‍ഷം ശമ്പള പരിധി.
തൊഴില്‍ കരാര്‍ അവസാനിക്കുന്നതിനു മുന്‍പ് ജോലി നഷ്ടപ്പെടുകയോ മറ്റേതെങ്കില്‍ രാജ്യത്തേക്കു മാറുകയോ ചെയ്താല്‍ ബ്ളൂ കാര്‍ഡ് നഷ്ടപ്പെടില്ല എന്നതാണ് യാഥാര്‍ഥ്യം. അതേസമയം, ജര്‍മനിയില്‍ ജോലി ലഭിച്ച രണ്ടു വര്‍ഷത്തിനുള്ളില്‍ ജോലി മാറിയാല്‍ ലോക്കല്‍ ഫോറിനേഴ്സ് അഥോറിറ്റിയുടെ അംഗീകാരം വാങ്ങിയിരിക്കണം എന്നു നിര്‍ബന്ധമാണ്. ബ്ളൂ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തുടര്‍ന്നും പാലിക്കപ്പെടുന്നു എന്നുറപ്പാക്കുന്നതിനാണിത്.
ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍, മൂന്നു മാസം കൂടി ബ്ളൂ കാര്‍ഡിന് മൂല്യമുണ്ട്. അതിനുള്ളില്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ പുതിയ ജോലി കണ്ടെത്താന്‍ സാധിച്ചാല്‍ കാര്‍ഡ് അതനുസരിച്ച് അപ്ഡേറ്റ് ചെയ്ത് തുടര്‍ന്നും ഉപയോഗിക്കാം.
പുതിയ ജോലി കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ജോബ് സെര്‍ച്ചിനുള്ള റെസിഡന്‍സ് ടൈറ്റിലിന് അപേക്ഷിക്കാം. ആറു മാസമാണ് ഇതിന്റെ കാലാവധി.