മ്യൂണിക്ക്: മ്യൂണിക്ക് സിറ്റി സെന്ററില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഫെബ്രുവരി 1 മുതല്‍ മ്യൂണിക്കിലെ സിറ്റി സെന്ററില്‍ ഡീസല്‍ ൈ്രഡവിംഗ് നിരോധനം പ്രാബല്യത്തില്‍ വന്നു. ബവേറിയന്‍ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി, മ്യൂണിച്ച് നഗരമധ്യത്തില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നു.ഡീസല്‍ യൂറോ 5/6 അല്ലെങ്കില്‍ അതിലും മോശമായ എമിഷന്‍ സ്ററാന്‍ഡേര്‍ഡ് ഉള്ള എല്ലാ വാഹനങ്ങളെയും ഇതു ബാധിക്കും. നിരോധനം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടപ്പിലാക്കുന്നത്.
/sathyam/media/post_attachments/VAhM01eaoJpQ4eRk35Me.jpg)
യൂറോ 4/6 അല്ലെങ്കില്‍ അതിലും മോശമായ എമിഷന്‍ സ്ററാന്‍ഡേര്‍ഡ് ഉള്ള വാഹനങ്ങള്‍ ഉടന്‍ തന്നെ നിരോധനത്തിന് കീഴില്‍ വരും.
നിരോധനത്തിന്റെ രണ്ടാം ഘട്ടം ഈ വര്‍ഷം ഒക്ടോബര്‍ 1~ന് ആരംഭിക്കും, ഇത് യൂറോ 5/6 അല്ലെങ്കില്‍ അതിലും മോശമായ എല്ലാ വാഹനങ്ങളെയും ബാധിക്കും, എന്നാല്‍ നിയമപരമായ ഒരു ഒഴിവാക്കല്‍ നേടിയിട്ടുണ്ടെങ്കില്‍ ഇത് ബാധകമാവില്ല. 2024 ഏപ്രില്‍ 1 മുതല്‍, അതുവരെ നല്‍കിയിട്ടുള്ള മിക്ക നിരോധന ഒഴിവാക്കലുകളും കാലഹരണപ്പെടും ~ നിരോധനം എല്ലാ ഡീസല്‍ വാഹനങ്ങള്‍ക്കും ബാധകമാവും. മ്യൂണിക്കിന്റെ പ്രധാന റിംഗ് റോഡിനുള്ളിലെ എല്ലായിടത്തും, ആ2ഞ, നിരോധനത്തിന് കീഴിലാണ്. ഇതില്‍ മ്യൂണിക്കിന്റെ മുഴുവന്‍ നഗര കേന്ദ്രവും ഉള്‍പ്പെടുന്നു. ഡീസല്‍ വാഹനങ്ങള്‍ക്ക് ഇപ്പോഴും ഈ സോണിന് പുറത്ത് പ്രവര്‍ത്തിക്കാം.
കരകൗശല വിദഗ്ധര്‍, ഡെലിവറി സേവനങ്ങള്‍, എമര്‍ജന്‍സി വാഹനങ്ങള്‍, വികലാംഗര്‍, അയല്‍പക്കത്തെ താമസക്കാര്‍, നഴ്സിംഗ് ഹോമുകള്‍ എന്നിവര്‍ക്കെല്ലാം നിരോധനത്തില്‍ നിന്ന് ഒഴിവാക്കലുകള്‍ക്കായി അപേക്ഷിക്കാം. എന്നിരുന്നാലും, താമസക്കാര്‍ക്കും ഡെലിവറി സേവനങ്ങള്‍ക്കുമുള്ള ഒഴിവാക്കലുകള്‍ 2024 ഏപ്രില്‍ 1 ~ന് കാലഹരണപ്പെടും.
ഒഴിവാക്കാനുള്ള പ്രത്യേക പെര്‍മിറ്റിന് പ്രതിവര്‍ഷം ഏകദേശം 50 യൂറോ ചിലവാകും.നിരോധനം ലംഘിച്ചാല്‍ അഡ്മിനിസ്ട്രേഷന്‍ ചെലവുകളും യഥാര്‍ത്ഥ ടിക്കറ്റും ഉള്‍പ്പെടെ ഏകദേശം 128 യൂറോ പിഴ ലഭിക്കും.