പാല്‍കാപ്പി കുടിച്ചാല്‍ നീര്‍ക്കെട്ട് വലിയുമെന്ന് ഗവേഷകര്‍

author-image
athira kk
Updated On
New Update

കോപ്പന്‍ഹേഗന്‍: ആരോഗ്യരംഗത്തെ പല വിദഗ്ധരും നിയന്ത്രിക്കാന്‍ നിര്‍ദേശിക്കുന്ന ഭക്ഷ്യവസ്തുവാണ് കാപ്പി. പാലൊഴിച്ച കാപ്പിയാണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍, പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം, പാലൊഴിച്ച കാപ്പിക്ക് ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ ഇല്ലാതാക്കാന്‍ പ്രത്യേകം ശേഷിയുള്ളതായി കണ്ടെത്തിയിരിക്കുന്നു.
publive-image
കോപന്‍ ഹേഗന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍. പാല്‍ക്കാപ്പിയിലെ പ്രോട്ടീന്‍~ആന്റി ഓക്സിഡന്റ് ചേരുവകള്‍ പ്രതിരോധകോശങ്ങളുടെ നീര്‍ക്കെട്ടിനെതിരായ ശേഷി വര്‍ധിപ്പിക്കുന്നതായ് ഗവേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. നീര്‍ക്കെട്ട് കൂട്ടുന്ന ശരീരത്തിലെ "ഓക്സിഡേറ്റിവ് സ്ട്രെസ്' കുറക്കാന്‍ ആന്റി ഓക്സിഡന്റുകള്‍ക്ക് സാധിക്കുമെന്നതിനാലാണ് കാപ്പി ഫലപ്രദമാകുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

Advertisment