കാന്‍ബെറ: കമലഹാസന്റെ ദശാവതാരം സിനിമ കണ്ടവര്‍ക്ക് ഓര്‍ക്കുന്നുണ്ടാവും, നഷ്ടപ്പെട്ട ആണവ വസ്തു അന്വേഷിച്ചുള്ള പരക്കം പാച്ചിലുകള്‍. ഏകദേശം അങ്ങനെയൊരു സാഹചര്യമാണ് ഓസ്ട്രേലിയയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്.
/sathyam/media/post_attachments/GtD72cFt72bNB7mDGRdd.jpg)
ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ചെറുഉപകരണമാണ് അവിടെ നഷ്ടപ്പെട്ടിരിക്കുന്നത്. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്പ് ഖനിയില്‍ നിന്ന് 1400 കിലോമീറ്റര്‍ അകലെ പെര്‍ത്ത് നഗരത്തിലെ സ്റേറാറിലേക്കു കൊണ്ടുപോയ ഉപകരണമാണ് ഇപ്പോള്‍ കാണാതായിട്ടുള്ളത്. ഗുളികയുടെ വലുപ്പം മാത്രമാണ് ഇതിനുള്ളത്. അയിരില്‍ ഇരുമ്പിന്റെ അളവ് കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഗെയ്ജാണിത്. യാത്രയ്ക്കിടെ ട്രക്കില്‍ നിന്നു തെറിച്ചുപോയെന്നാണു കരുതുന്നത്.
ആണവ വികിരണ വസ്തുക്കള്‍ കണ്ടെത്താനുള്ള ഡിറ്റക്ടറുകള്‍ ഉള്‍പ്പെടെ സന്നാഹങ്ങള്‍ ഉപയോഗിച്ച് 660 കിലോമീറ്ററോളം റോഡ് ഇപ്പോള്‍ തിരഞ്ഞുകഴിഞ്ഞു. ഓസ്ട്രേലിയന്‍ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജന്‍സികള്‍ തുടങ്ങിയവര്‍ തിരച്ചിലില്‍ പങ്കാളികളാണ്. ജിപിഎസ് സംവിധാനത്തിലെ വിവരം ഉപയോഗിച്ച് ൈ്രഡവര്‍ സഞ്ചരിച്ച പാത നിര്‍ണയിച്ചാണു തിരച്ചില്‍. മറ്റേതെങ്കിലും വാഹനത്തിന്റെ ടയറില്‍പറ്റി ദൂരെക്കെവിടെയെങ്കിലും പോകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
ഇതില്‍ നിന്നുള്ള വികിരണശേഷി 24 മണിക്കൂറിനുള്ളില്‍ 10 എക്സ്റേയ്ക്കു തുല്യമാണ്. ഇതു കൈയിലെടുക്കുകയോ സമീപത്ത് ഏറെനേരം കഴിയുകയോ ചെയ്യുന്നവര്‍ക്ക് വികിരണം കാരണം ത്വക്രോഗവും ദഹന, പ്രതിരോധ വ്യവസ്ഥകളില്‍ പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ദീര്‍ഘകാലം സമ്പര്‍ക്കം തുടര്‍ന്നാല്‍ കാന്‍സറിനു കാരണമാകാം.