ജോർജ്ജിയ: അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സി. വി. ആൻഡ്രൂസിന്റെ സഹധർമ്മിണി മറിയാമ്മ ആൻഡ്രൂസ് (70) അറ്റ്ലാന്റയിൽ നിര്യാതയായി . ചില നാളുകളായി ചികിത്സയിലിരിക്കവേ ഹൃദയാഘാതം മൂലമാണു മരണം.
/sathyam/media/post_attachments/YTa4GOoje0KKAcumrsMp.jpg)
കോട്ടയം തിരുവാർപ്പ് സ്വദേശിയായ മറിയാമ്മ, 1973-ൽ വിവാഹിതയായി. അമേരിക്കയിൽ കുടിയേറി പാർക്കുന്നതിനു മുൻപ് ഭർത്താവ് പാസ്റ്റർ സി. വി. ആൻഡ്രൂസിനൊപ്പം കീക്കൊഴൂർ, ദുർഗ്ഗാപൂർ, നാഗ്പൂർ, ഭോപ്പാൽ, മുബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ സുവിശേഷവേലയിലായിരുന്നു. അമേരിക്കയിൽ ഫ്ലോറിഡയിലും, അറ്റ്ലാന്റയിലും കുടുംബമായി സഭാ ശുശ്രൂഷയിൽ ആയിരുന്നു. ഭൗതിക ശരീരം ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് പ്രെയിസ് കമ്മ്യൂണിറ്റി ചർച്ചിൽ പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും നടക്കും.
ഭൗതിക സംസ്കാര ശുശ്രൂഷ ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 9 മണിക്കു പ്രയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ വെച്ച് നടക്കും. തുടർന്ന് സ്നെൽവിൽ ഇറ്റേണൽ ഹിൽസ് ഫ്യൂണറൽ ഹോമിൽ ഭൗതിക ശരീരം സംസ്കരിക്കും. മക്കൾ: ബ്ലസൺ, ബെന്നി മരുമക്കൾ : ജോയ്സ്, കവിത. പരേതയ്ക്ക് അഞ്ച് കൊച്ചുമക്കൾ ഉണ്ട്.