മകനെ താലോലിച്ച് ചന്ദ്രയും ടോഷും; ഏറ്റെടുത്ത് പ്രേക്ഷകർ

author-image
athira kk
New Update

കൊച്ചി : സ്വന്തം സുജാത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ പരിചയപ്പെട്ട ടോഷ് ക്രിസ്റ്റിയുടെയും ചന്ദ്ര ലക്ഷ്മണിന്‍റെയും സുഹൃദ്ബന്ധം ഒടുവിൽ വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

Advertisment

publive-image

ഇപ്പോഴിതാ, കുഞ്ഞിനെ താലോലിക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്രയും. ‘റീലിംഗ് വിത്ത്‌ വാവക്കുട്ടി’ എന്ന ക്യാപ്‌ഷനോടെ ടോഷാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ചന്ദ്രയുടെ കൈലിരിക്കുന്ന കുഞ്ഞിനെ താലോലിക്കുകയാണ് ഇരുവരും. പാട്ടിനൊപ്പം തലയാട്ടുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് കുഞ്ഞ്.

ഏറെ ആസ്വദിച്ചാണ് കുഞ്ഞും വീഡിയോയ്ക്ക് പോസ് ചെയ്യുന്നത്. ആദം- സുജാതമാരുടെ മകൻ എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റ്.

Advertisment