നിക്കി ഹേലി 2024ൽ മത്സരിക്കാനുള്ള തീരുമാനം  ഫെബ്രുവരി 15 നു പ്രഖ്യാപിക്കാൻ സാധ്യത 

author-image
athira kk
New Update

ഫ്ലോറിഡ : റിപ്പബ്ലിക്കൻ പാർട്ടിയിലെ ഇന്ത്യൻ അമേരിക്കൻ നേതാവ് നിക്കി ഹേലി 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ  മത്സരിക്കാനുള്ള തീരുമാനം ഫെബ്രുവരി 15 നു ഔപചാരികമായി പ്രഖ്യാപിക്കുമെന്ന് അവരോടു അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisment

publive-image

ഹേലി റിപ്പബ്ലിക്കൻ സ്ഥാനാർഥിയാവുകയും വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാർഥിയാവുകയും ചെയ്താൽ രണ്ടു ഇന്ത്യൻ അമേരിക്കൻ വനിതകൾ തമ്മിലുള്ള ചരിത്രം സൃഷ്ടിക്കുന്ന പോരാട്ടം ഉണ്ടാവും. എന്നാൽ ഹേലി ഡൊണാൾഡ് ട്രംപിനെ പാർട്ടി പ്രൈമറികളിൽ തോൽപിക്കയും പ്രസിഡന്റ് ബൈഡൻ മത്സരിക്കേണ്ട എന്നു തീരുമാനിക്കുകയും ചെയ്താൽ മാത്രമേ അത് സംഭവിക്കൂ.

സൗത്ത് കരളിന ഗവർണറായി ആറു വർഷം ഭരിക്കയും പിന്നീട് ട്രംപിന്റെ ക്യാബിനറ്റിൽ ആദ്യത്തെ ഇന്ത്യൻ വംശജയായി യുഎന്നിലെ അംബാസഡറായി പോവുകയും ചെയ്ത ഹേലി ആഹ്വാനം ചെയ്യുന്നത് പുതിയൊരു തലമുറ അമേരിക്ക ഭരിക്കണം എന്നതാണ്. 76 എത്തിയ ട്രംപ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ബൈഡൻ ആവട്ടെ 80 ൽ എത്തിയിട്ടും  മത്സര സാധ്യത തള്ളിയിട്ടില്ല.

സൗത്ത് കരളിനയിലെ ചാൾസ്റ്റണിൽ ആവും ഹേലി സ്ഥാനാർഥിത്വം പ്രഖ്യാപിക്കുക എന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രംപിനു പുറമെ മറ്റാരും റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വം തേടുമെന്ന് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസിനെയാണ് പാർട്ടി ഉറ്റു നോക്കുന്നത്.

അദ്ദേഹത്തെ ഉന്നം വച്ചാണ് പ്രചാരണത്തിൽ ട്രംപ് ആക്രമണം അഴിച്ചു വിടുന്നത്. തന്റെ പിന്തുണ കൊണ്ടാണ് ഡിസന്റിസ് വീണ്ടും ഗവർണറായത് എന്നു വാദിച്ചു നന്ദികേട് കാട്ടരുതെന്നു പറഞ്ഞ ട്രംപിനു തിങ്കളാഴ്ച ഗവർണർ മറുപടി പറഞ്ഞു: "ഞാൻ വീണ്ടും മത്സരിച്ചു ജയിച്ചു."

ട്രംപ് വീണ്ടും മത്സരിച്ചു തോറ്റു എന്ന ഓർമ്മപ്പെടുത്തൽ.

 

 

 

Advertisment