ബ്രസല്‍സ് : ഷെങ്കന്‍ വിസ അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കാനുള്ള പദ്ധതിക്ക് ഇയു പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഫിസിക്കല്‍ ആപ്ളിക്കേഷനുകളില്‍ നിന്നും വിസ സ്ററിക്കറുകളില്‍ നിന്നും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിക്കൊണ്ട് ഷെങ്കന്‍ ഏരിയയിലെ വിസ അപേക്ഷാ നടപടിക്രമങ്ങള്‍ നവീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് ചൊവ്വാഴ്ച അംഗീകരിച്ചു. പാര്‍ലമെന്റില്‍ 34 അംഗങ്ങള്‍ അനുകൂലമായും അഞ്ച് അംഗങ്ങള്‍ എതിര്‍ത്തും 20 അംഗങ്ങള്‍ നിഷ്പക്ഷതയും പാലിച്ചു. ഡിജിറ്റല്‍ വിസ അപേക്ഷകള്‍ പ്രക്രിയയെ വേഗത്തിലാക്കുമെന്നും ചെലവുകളും കുറയ്ക്കുമെന്നും സുരക്ഷ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.
/sathyam/media/post_attachments/d41vP56jM7hgIWvQqxQS.jpg)
ഇയു ഷെങ്കന്‍ ഏരിയയിലേക്കുള്ള വിസ അപേക്ഷ ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ, വിസ അപേക്ഷകള്‍ ഒരൊറ്റ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമില്‍ പ്രോസസ്സ് ചെയ്യുമെന്നും അത് ഏത് രാജ്യത്താണ് തങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നതെന്ന് അപേക്ഷകരെ അറിയിക്കുമെന്നും ഇയു പാര്‍ലമെന്റ് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്റെ ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്ററങ്ങളുമായും ഡാറ്റാബേസുകളുമായും യോജിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് പുതിയ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, അതായത് ഇത് സുരക്ഷാ അപകടസാധ്യതകള്‍ കുറയ്ക്കുകയാണ് മുഖ്യലക്ഷ്യം.
ലളിതമാക്കുന്ന അപേക്ഷാ നടപടിക്രമങ്ങള്‍ക്കൊപ്പം യൂറോപ്യന്‍ യൂണിയന്‍ വിസ അപേക്ഷകള്‍ക്കായി ആധുനികവും ഉപയോക്തൃ~സൗഹൃദവുമായ ഡിജിറ്റല്‍ പരിഹാരമാണ് ഇതിലൂടെ കൈവരുന്നത്. അതേസമയം, പുതിയ സംവിധാനം കൂടുതല്‍ അപേക്ഷകര്‍ക്ക് അനുയോജ്യമാണെന്നും,പുതിയ സംവിധാനത്തില്‍ വര്‍ധിച്ച ഭാഷാ ഓപ്ഷനുകള്‍ വഴി ഡിജിറ്റല്‍ സാക്ഷരതയില്ലാത്ത വ്യക്തികള്‍ക്കും വൈകല്യമുള്ളവര്‍ക്കും സംരക്ഷണം നല്‍കണമെന്നും എംഇപിമാര്‍ ആവശ്യപ്പെട്ടു. ചില വിസ അപേക്ഷകള്‍ ഒരേ ഐപി വിലാസത്തില്‍ നിന്ന് ഫയല്‍ ചെയ്യുമ്പോള്‍ നിരസിക്കപ്പെടില്ലെന്ന് ഉറപ്പാക്കാനും ശ്രമമുണ്ട്. മോശം ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉള്ള ചില മേഖലകളില്‍ ഇത് സംഭവിക്കാമെന്നും പറയുന്നു.
അതേസമയം വിസ അപേക്ഷയുടെ ഭാഗമായി ഐപി വിലാസങ്ങള്‍ പ്രോസസ്സ് ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യണമെന്നും എംപിമാര്‍ വാദിക്കുന്നു.എന്നാല്‍ ഇതിന്റെ പ്രാബല്യം എന്നാണന്ന് പ്രഖ്യാപിച്ചിട്ടില്ല.