Advertisment

റഷ്യയ്ക്കു മേല്‍ ഒളിമ്പിക് വിലക്ക് തുടരും

author-image
athira kk
New Update

ലോസേന്‍: ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന റഷ്യയ്ക്കും ബെലാറസിനും അടുത്ത വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിമ്പിക്സിലും പങ്കെടുക്കാനാവില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇരു രാജ്യങ്ങള്‍ക്കും മേലുള്ള വിലക്ക് തുടരാന്‍ തീരുമാനിച്ചതാണ് കാരണം.

Advertisment

publive-image

നേരത്തെ, കായികതാരങ്ങള്‍ക്ക് ആസൂത്രിതമായി ഉത്തേജക മരുന്നുകള്‍ നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കിയെന്നാരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. അതിനു ശേഷം യുക്രെയ്ന്‍ അധിനിവേശം കാരണം കഴിഞ്ഞ വര്‍ഷം പുതിയ വിലക്ക് വന്നു. ഇതു തുടരാനാണ് ഇപ്പോഴത്തെ തീരുമാനം.

അതേസമയം, ഇരു രാജ്യങ്ങളില്‍നിന്നുമുള്ള അത്ലറ്റുകള്‍ക്ക് ഒളിമ്പിക് വേദി നഷ്ടമാകാതിരിക്കാന്‍ സംവിധാനം ഒരുക്കും. അത്ലറ്റുകള്‍ക്ക് താത്പര്യമാണെങ്കില്‍ രാജ്യത്തിന്റെ പതാകയില്ലാതെ ഒളിമ്പിക് കൊടിക്കീഴില്‍ മത്സരിക്കാന്‍ അവസരം നല്‍കും.

Advertisment