Advertisment

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കണ്ണുവച്ച് നിക്കി ഹാലിയും

author-image
athira kk
New Update

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ട് ഇന്ത്യന്‍ വംശജ നിക്കി ഹാലിയും രംഗത്ത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രതിനിധിയായി മത്സരിക്കാനാണ് അമ്പത്തൊന്നുകാരി ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.

Advertisment

publive-image

പഞ്ചാബില്‍നിന്ന് 1960 കളില്‍ കാനഡയിലേക്കും തുടര്‍ന്ന് അമേരിക്കയിലേക്കും കുടിയേറിയ അജിത് സിങ് രണ്‍ധാവ രാജ് കൗര്‍ ദമ്പതികളുടെ മകള്‍ ആണ് നിക്കി ഹാലി.

യുഎന്നിലെ മുന്‍ യുഎസ് അംബാസഡറും സൗത്ത് കാരലൈന മുന്‍ ഗവര്‍ണറുമാണ് നിക്കി. 2024 നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയാകാന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായാണ് നിക്കി മത്സരിക്കേണ്ടത്.

ട്രംപ് ഭരണകൂടത്തില്‍ ഇന്ത്യന്‍ വംശജരില്‍ ഏറ്റവും ഉയര്‍ന്ന പദവി വഹിച്ചിരുന്നയാളാണ് നിക്കി. നിലവില്‍ ട്രംപ് മാത്രമാണ് സ്ഥാനാര്‍ഥിത്വത്തിന് അവകാശമുന്നയിച്ചിട്ടുള്ളത്. ട്രംപ് മത്സരിക്കുകയാണെങ്കില്‍ താന്‍ സ്ഥാനാര്‍ഥിയാവില്ലെന്ന മുന്‍ നിലപാട് തിരുത്തിയാണ് നിക്കിയുടെ രംഗപ്രവേശം. നേതൃത്വത്തില്‍ പുതിയ തലമുറ വരേണ്ട സമയമായി എന്നും യുഎസ് പുതിയ പാതയെ പറ്റി ചിന്തിക്കാന്‍ സമയമായി എന്നുമാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായ ജോ ബൈഡന് ഇപ്പോള്‍ എണ്‍പത് വയസായി. അദ്ദേഹത്തിന് ഇനിയൊരു ഊഴം നല്‍കരുതെന്നും നിക്കി അഭിപ്രായപ്പെട്ടിരുന്നു. ട്രംപിന് ഇപ്പോള്‍ 76 വയസാണ്.

Advertisment