ലണ്ടന്‍: യുകെയില്‍ കഴിഞ്ഞ ദശാബ്ദങ്ങളിലെ ഏറ്റവും വലിയ പണിമുടക്ക് നടക്കുകയാണ്.ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുകയോ, പിരിച്ചുവിടപ്പെടുകയോ ചെയ്യുന്നുണ്ട്. രാജ്യത്തെ ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ പുതിയ നിലപാട് സ്വീകരിച്ചതോടെ ഉയര്‍ന്ന വേതനത്തിനും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കുമായി അവര്‍ സമരം ചെയ്യുകയാണ്. സ്വയം പണിമുടക്കാനുള്ള അവകാശത്തിനായി അവര്‍ സമരം ചെയ്യുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പണിമുടക്ക് ബുധനാഴ്ചയാണ് യുകെയില്‍ ആരംഭിച്ചത്.ദശാബ്ദങ്ങളിലെ ഏറ്റവും വലിയ പണിമുടക്കോടെ, ഗ്രേറ്റ് ബ്രിട്ടനിലെ "അതൃപ്തിയുടെ ശീതകാലം" ഇന്ന് അതിന്റെ പ്രാഥമിക പാരമ്യത്തിലെത്തി. വിവിധ വ്യവസായ മേഖലകളിലായി അരലക്ഷം തൊഴിലാളികള്‍ ജോലിയില്‍ നിന്ന് ഇറങ്ങിപ്പോയി എന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ബ്രിട്ടനെ തൊഴിലാളികള്‍ നിശ്ചലമാകുമെന്ന് ഭീഷണിപ്പെടുത്തിയിരിയ്ക്കയാണ്.
/sathyam/media/post_attachments/ZpK2SaigkxvJDKKdCRrv.jpg)
ഏഴ് യൂണിയനുകള്‍ ദേശീയ പ്രതിഷേധ ദിനം ഏകോപിപ്പിക്കുകയും വ്യാവസായിക നടപടി സ്വീകരിക്കാന്‍ അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. യുകെയുടെ വലിയ ഭാഗങ്ങളില്‍ നിശ്ചലാവസ്ഥ തുടരുകയാണ്.
പോംവഴികള്‍ കാണാതെ ആഴ്ചകളായി തൊഴിലാളികള്‍ വീണ്ടും വീണ്ടും സമരത്തിലാണ്. മറ്റ് പല പ്രദേശങ്ങളിലെയും പോലെ യൂറോസ്ററാര്‍ ട്രെയിനുകളും പണിമുടക്കിയതിനാല്‍ ആളുകള്‍ക്ക് കാത്തിരിക്കേണ്ടി വന്നു.അധ്യാപകരും ട്രെയിന്‍ ൈ്രഡവര്‍മാരും സര്‍വകലാശാല അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ബസ് ൈ്രഡവര്‍മാരും സെക്യൂരിറ്റി ജീവനക്കാരും ഒരേ സമയം സമരത്തിലാണ്. എല്ലാ മേഖലകളിലും അസംതൃപ്തി വളരെ വലുതാണ്. ഇംഗ്ളണ്ടിലെയും വെയില്‍സിലെയും 85 ശതമാനം സ്കൂളുകളിലെയും അധ്യാപനത്തെ ബാധിക്കുമെന്ന് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്‍ അനുമാനിക്കുന്നു . 100,000~ത്തിലധികം അധ്യാപകര്‍ പണിമുടക്കാന്‍ ആഗ്രഹിക്കുന്നു. 124 സര്‍ക്കാര്‍ ഏജന്‍സികളില്‍ പണിമുടക്കിന് ആഹ്വാനം നടത്തി.
യൂണിയനുകളുമായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി സൂചിപ്പിച്ചു. പ്രധാനമന്ത്രി സുനക് വീണ്ടും ചര്‍ച്ചകള്‍ നിരസിച്ചു.സര്‍ക്കാര്‍ പുനരാലോചനകള്‍ വേണ്ടന്നുവെച്ചു. ചര്‍ച്ചകള്‍ക്കായി വാതില്‍ എപ്പോഴും തുറന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി സുനക് ഊന്നിപ്പറയുമ്പോഴും ശമ്പള ചര്‍ച്ചകള്‍ക്ക് ഇത് ബാധകമല്ലെന്ന് പറഞ്ഞു.