ഡബ്ലിന്‍ : വന്‍കിട വ്യവസായികളുടെ വൈദ്യുത ബില്ലുകള്‍ക്ക് സബ്‌സിഡി നല്‍കാന്‍ ഗാര്‍ഹിക ബില്ലുകളില്‍ നിന്നും ഇഎസ്ബി അമിതമായി ഈടാക്കിയ പണത്തിന് ,ബില്ലൊന്നിന് അമ്പത് യൂറോ വീതം നഷ്ടപരിഹാരമായി തിരികെ നല്‍കുമെന്ന് എനര്‍ജി റെഗുലേറ്റര്‍.
/sathyam/media/post_attachments/IiM6W07nB9WxBAvZvptx.jpg)
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വന്‍കിട ബിസിനസുകളുടെ വൈദ്യുതി ബില്ലുകള്‍ കുറയ്ക്കുന്നതിന് 2010 ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന റീ ബാലന്‍സിംഗ് സബ്‌സിഡി എന്നറിയപ്പെടുന്ന ഈ സാമ്പത്തിക പ്രതിസന്ധി വീട്ടുകാരുടെ വൈദ്യുതി ബില്ലില്‍ അമിതമായി ഈടാക്കിയ തുകയാണ് ഇപ്പോള്‍ തിരികെ ഇഎസ്ബി നല്‍കുന്നതായി എനര്‍ജി റെഗുലേറ്റര്‍ അറിയിച്ചത്. ഇതിലൂടെ ഗാര്‍ഹിക ഉപഭോക്താവിന്റെ ബില്ലിന്റെ ഏകദേശം 25% ഗാര്‍ഹിക ബില്ലില്‍ നിന്നും വര്‍ദ്ധിപ്പിച്ചാണ് വന്‍കിട ബിസിനസുകാരുടെ നെറ്റ്വര്‍ക്ക് ചാര്‍ജുകളുടെ കുറവ് നികത്തിയത്.
ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍, ഭക്ഷ്യ ഉത്പാദകര്‍, ഐടി കമ്പനികള്‍ എന്നിവയ്‌ക്കെല്ലാം അന്ന് ഈ പ്രത്യേക സ്‌കീമിന്റെ ഗുണം ലഭിച്ചിരുന്നു.
ഊര്‍ജ്ജ വില പ്രതിസന്ധിയുടെ മൂര്‍ദ്ധന്യവസ്ഥയില്‍ കഴിഞ്ഞവര്‍ഷം മാത്രമാണ് ഇത് അവലോകനത്തിന് വന്നത് അതിലാണ് ഇത് നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്തത്. ഗാര്‍ഹിക ഉപഭോക്താക്കളുടെ ബില്ലുകളില്‍ 50 മില്യണ്‍ യൂറോ വരെ ചേര്‍ത്തുവെന്ന് മാധ്യമങ്ങള്‍ പറയുന്നു. യഥാര്‍ത്ഥ പെയ്‌മെന്റുകള്‍ നിര്‍ണയിക്കേണ്ടതായിട്ടുണ്ടെന്ന് (സി ആർ യൂ ) ചെയര്‍പേഴ്‌സണ്‍ മക് എവിലി പറഞ്ഞു.
അടിയന്തര നടപടി എന്ന നിലയില്‍ രൂപപ്പെടുത്തിയ ഈ സബ്‌സിഡി 12 വര്‍ഷമായി തുടരുകയും വന്‍കിട ബിസിനസുകള്‍ക്ക് 600 ദശലക്ഷം യൂറോയുടെ പിന്തുണ ലഭിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ കഴിഞ്ഞ ഒക്ടോബറില്‍ വെളിപ്പെടുത്തിയിരുന്നു.